Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാ​ലാ​രി​വ​ട്ടം പാലം:...

പാ​ലാ​രി​വ​ട്ടം പാലം: ആദ്യദിനം ഗതാഗതക്കുരുക്കേറി; ഞായർ മുതല്‍ നിയന്ത്രണം

text_fields
bookmark_border
പാ​ലാ​രി​വ​ട്ടം പാലം: ആദ്യദിനം ഗതാഗതക്കുരുക്കേറി; ഞായർ മുതല്‍ നിയന്ത്രണം
cancel

കൊ​ച്ചി: നി​ർ​മാ​ണ കാ​ലം മു​ത​ലി​ങ്ങോ​ട്ട് കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​െൻറ മു​ഖ്യ ആ​ണി​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യ പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​െൻറ പൊ​ളി​ക്ക​ൽ തു​ട​ങ്ങി​യ​പ്പോ​ഴും കു​രു​ക്കി​ന് കു​റ​വി​ല്ല. ടാ​റി​ങ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ തി​ങ്ക​ളാ​ഴ്ച​യും പാ​ല​ത്തി​ന​ടി​യി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി. കാ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്കും വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് രാ​വി​ലെ​യും ഉ​ച്ച​ക്കു​മെ​ല്ലാം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പ്ര​വൃ​ത്തി​യു​ടെ തു​ട​ക്ക​നാ​ളു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മു​ത​ല്‍ പാ​ലാ​രി​വ​ട്ട​ത്ത് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ശ​നി​യാ​ഴ്ച വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ലെ​ന്നും ഡി.​സി.​പി ജി.​പൂ​ങ്കു​ഴ​ലി അ​റി​യി​ച്ചു. പാ​ല​ത്തി​െൻറ പൊ​ളി​ക്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ട്ര​യ​ല്‍ റ​ണ്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ല്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ടാ​ർ നീ​ക്കം പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങു​ക. ഗ​ര്‍ഡ​റു​ക​ള്‍ മു​റി​ച്ചു നീ​ക്കു​മ്പോ​ള്‍ കോ​ണ്‍ക്രീ​റ്റു​ക​ള്‍ തെ​റി​ക്കാ​തി​രി​ക്കാ​ന്‍ ചു​റ്റും ഇ​രു​മ്പ് നെ​റ്റ് വി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamPalarivattam bridgeErnakulam News
Next Story