Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓർമയുടെ ‘കിരീടം ചൂടി’...

ഓർമയുടെ ‘കിരീടം ചൂടി’ ഫോർട്ട്​കൊച്ചിയിലെ കൊറോണേഷൻ ബെഞ്ചും

text_fields
bookmark_border
ഓർമയുടെ ‘കിരീടം ചൂടി’ ഫോർട്ട്​കൊച്ചിയിലെ കൊറോണേഷൻ ബെഞ്ചും
cancel
camera_alt

ജോ​ർ​ജ് ആ​റാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കൊ​റോ​ണേ​ഷ​ൻ ബെ​ഞ്ച്

ഫോ​ർ​ട്ട്​​കൊ​ച്ചി: ബ്രി​ട്ടീ​ഷ് രാ​ജാ​വാ​യി ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണം ന​ട​ക്കു​ന്ന വേ​ള​യി​ൽ കൊ​ച്ചി താ​ലൂ​ക്ക് വ​ള​പ്പി​ലെ കൊ​റോ​ണേ​ഷ​ൻ ബെ​ഞ്ച് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. ചാ​ൾ​സി​ന്‍റെ പി​താ​മ​ഹ​ൻ ജോ​ർ​ജ് ആ​റാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണ ഭാ​ഗ​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച​താ​ണ് കൊ​റോ​ണേ​ഷ​ൻ ബെ​ഞ്ച്. ല​ണ്ട​നി​ലെ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ൽ ചാ​ൾ​സ് രാ​ജാ​വ് എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ ക​സേ​ര​യാ​യ സ്റ്റോ​ൺ ഓ​ഫ് ഡെ​സ്റ്റി​നി​യെ​ന്ന സിം​ഹാ​സ​ന​ത്തി​ലാ​ണ് ഇ​രു​ന്ന​ത്.

എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ ഓ​ർ​മ​യി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി വെ​ളി​യി​ൽ എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ്. 1937 മേ​യ് 12ന് ​ജോ​ർ​ജ് ആ​റാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണ വേ​ള​യി​ലാ​ണ് അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സ​ന്തോ​ഷ സൂ​ച​ക​മാ​യി കൊ​റോ​ണേ​ഷ​ൻ സി​മ​ന്‍റ്​ ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ച്ച​ത്. ബെ​ഞ്ചു​ക​ളി​ൽ കി​രീ​ട​ധാ​ര​ണം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ മു​ദ്ര​യും പ​തി​ച്ചി​ട്ടു​ണ്ട്.

കാ​ലാ​ന്ത​ര​ത്തി​ൽ കൊ​റോ​ണേ​ഷ​ൻ ബെ​ഞ്ചു​ക​ൾ ന​ശി​ച്ച്​ പോ​യെ​ങ്കി​ലും ഫോ​ർ​ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ബെ​ഞ്ച് പ​ഴ​മ നി​ല​നി​ർ​ത്തി ന​വീ​ക​രി​ച്ച് കൊ​ച്ചി താ​ലൂ​ക്ക് ഓ​ഫി​സ് വ​ള​പ്പി​ൽ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ വി​ള​ക്കു​കാ​ലും ക​രി​ങ്ക​ൽ തൊ​ട്ടി​യു​മെ​ല്ലാം വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort KochiOrma's 'Keeretam ChuthiCoronation Bench
News Summary - Orma's 'Keeretam Chuthi' and Coronation Bench at Fort Kochi
Next Story