Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപറേഷൻ തണ്ടർ; ജില്ലയിൽ...

ഓപറേഷൻ തണ്ടർ; ജില്ലയിൽ ലഹരിവേട്ടക്ക് ​കച്ചമുറുക്കി എക്​സൈസും

text_fields
bookmark_border
ഓപറേഷൻ തണ്ടർ; ജില്ലയിൽ ലഹരിവേട്ടക്ക് ​കച്ചമുറുക്കി എക്​സൈസും
cancel

കൊ​ച്ചി: പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​വേ​ട്ട​യാ​യ ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്​’ ഒ​പ്പം ല​ഹ​രി വേ​ട്ട​യു​മാ​യി എ​ക്​​സൈ​സ്​ വ​കു​പ്പും. എ​ക്​​സൈ​സ്​ ആ​സൂ​ത്ര​ണം ചെ​യ്ത ‘ഓ​പ​റേ​ഷ​ൻ ത​ണ്ട​ർ’ അ​നു​സ​രി​ച്ച്​ ജി​ല്ല​യി​ൽ എ​ക്​​സൈ​സ്​ വ​കു​പ്പ്​ ല​ഹ​രി സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പി.​കെ സ​തീ​ഷ്​ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.45ന്​ ​അ​ങ്ക​മാ​ലി ക​റു​കു​റ്റി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്ത്​ നി​ന്ന്​ അ​ങ്ക​മാ​ലി എ​ക്സ്​​സൈ​സ്​ റേ​ഞ്ച്​ ഇ​ൻ​സ്​​പെ​ക്ട​ർ വി​പി​ൻ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ 16.307 കി​ലോ ക​ഞ്ചാ​വ്​ ഒ​ഡി​ഷ​യി​ൽ നി​ന്ന്​ ക​ട​ത്തി​കൊ​ണ്ട്​ വ​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ന്‍റെ പി​ന്നി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം​ എ​ക്​​സൈ​സ്​ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ഡി​ഷ​യി​ലെ ക​ല​ഹ​ന്ദി​യി​ൽ നി​ന്നാ​ണ്​ ഇ​ത്​ കൊ​ണ്ടു​വ​ന്ന​ത്.

പി​ടി​യി​ലാ​യ​വ​ർ വെ​റും കാ​രി​യ​ർ​മാ​ർ മാ​ത്ര​മാ​ണ്. ഇ​വി​ടെ എ​ത്തി​ച്ച്​ ഏ​ജ​ന്‍റു​മാ​ർ​ക്ക്​ കൈ​മാ​റു​ന്ന​തി​ന്​ അ​വ​ർ​ ഒ​രാ​ൾ​ക്ക്​ 30,000 രൂ​പ​യാ​ണ്​ ഓ​ഫ​ർ ചെ​യ്തി​രു​ന്ന​ത്. അ​തി​ന്‍റെ പി​ന്നി​ലു​ള്ള​വ​രെ കു​റി​ച്ച്​ പി​ടി​യി​ലാ​യ​വ​ർ​ക്കും വ്യ​ക്​​ത​മാ​യ അ​റി​വി​ല്ല. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ ല​ഭി​ക്കു​ന്ന നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്​ ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ ​ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ത്​ പ​രി​ശോ​ധി​ച്ച്​​വ​രി​ക​യാ​ണ്. മു​തു​കി​ൽ തൂ​ക്കി​യി​ടു​ന്ന ത​രം 11 ബാ​ഗു​ക​ളി​ലാ​യാ​ണ്​ ക​ഞ്ചാ​വ്​ കൊ​ണ്ടു​വ​ന്ന​ത്. 58 പൊ​തി​ക​ളാ​ക്കി​യാ​ണ്​ ക​ഞ്ചാ​വ്​ ബാ​ഗു​ക​ളി​ൽ നി​റ​ച്ചി​രു​ന്ന​ത്. ഒ​രു സം​ഘം എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്ക്​ ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച്​ ജി​ല്ല​യി​ലു​ട​നീ​ളം എ​ക്​​സൈ​സ്​ ജാ​ഗ​രൂ​ക​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റെ രാ​ത്രി​ക​ളി​ലാ​യി അ​ങ്ക​മാ​ലി കേ​ന്ദ്രീ​ക​രി​ച്ച്​ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ട്രെ​യി​നി​ൽ വ​ന്ന​താ​ണോ എ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

അ​വ​രി​ൽ നി​ന്ന്​ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്ന്​ ബ​സി​ൽ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ്​​ സം​ശ​യി​ക്കു​ന്ന​ത്. ഒ​ഡി​ഷ​യി​ലെ റാ​യ്​​ഗ​ഡ​യി​ലു​ള്ള​വ​രാ​ണ്​ ക​ഞ്ചാ​വ്​ ഇ​വി​ടേ​ക്ക്​ ക​യ​റ്റി​വി​ട്ട​തെ​ന്ന്​ സം​ശ​യി​ക്കു​ന്നു​ണ്ട്. അ​വി​ടം ക​ഞ്ചാ​വ്​ കൃ​ഷി​ക്ക്​ പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച സ്ഥ​ല​മാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മ​ല​യോ​Aര മേ​ഖ​ല​യാ​ണി​ത്. ആ​ന്ധ്ര​യി​ൽ നി​ന്നും ഇ​വി​ടേ​ക്ക്​ ക​ഞ്ചാ​വ്​ എ​ത്തു​ന്നു​ണ്ട്. ഈ ​ര​ണ്ട്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 10 സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ്​ ഇ​വി​​ടേ​ക്ക്​ ക​ഞ്ചാ​വ്​ എ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന്‍റെ പി​ന്നി​ലെ ശ​ക്​​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഒ​ഡി​ഷ​യി​ലേ​ക്ക്​ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കും.

പ​ടി​യി​ലാ​യ​വ​ർ നേ​ര​ത്തെ ക​ഞ്ചാ​വ്​ ക​ട​ത്ത്​ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രാ​ണോ എ​ന്നും പ​രി​ശോ​ധി​ച്ച്​ വ​രി​ക​യാ​ണ്. ഒ​ന്നി​ലേ​റെ ത​വ​ണ മ​യ​ക്ക്​​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​ന്​ പി​ടി​യി​ലാ​യാ​ൽ വ​ധ​ശി​ക്ഷ​യാ​ണ്​ ല​ഭി​ക്കു​ക. അ​തി​നാ​ൽ അ​ത്ത​രം വി​വ​ര​ങ്ങ​ൾ പ​ര​മാ​വ​ധി അ​വ​ർ മ​റ​ച്ചു​വ​ക്കും.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ നേ​ര​ത്തെ​യും കേ​സി​ൽ പ്ര​തി​യാ​യ​വ​രാ​ണോ പി​ടി​യി​ലാ​യ​തെ​ന്ന്​ വെ​ളി​പ്പെ​ടു​ക​യു​ള്ളൂ എ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന​യും ക​ട​ത്തും ന​ട​ത്തി​യ​തി​ന്​ 30.42 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. 144 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ടി​കൂ​ടി.

പി​ടി​കൂ​ടി​യ​ത്​ 24,000 പേ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ഞ്ചാ​വ്​

ക​റു​കു​റ്റി​യി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്​ 24,000 പേ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​ള​വി​ലു​ള്ള​താ​ണെ​ന്ന്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. അ​ഞ്ച്​ ഗ്രാം ​വീ​തം പൊ​തി​ക​ളാ​ക്കി​യാ​ണ്​ ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​യാ​ൽ 16.307 കി​ലോ 24,000 പൊ​തി​ക​ളാ​ക്കാം. പൊ​തി​ക​ളാ​ക്കി​യു​ള്ള വി​ൽ​പ​ന​യാ​ണ്​ ജി​ല്ല​യി​ൽ കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്. 25 കി​ലോ​യോ​ളം ക​ഞ്ചാ​വ്​ വേ​ണം ഒ​രു കി​ലോ ഹാ​ഷി​ഷ്​ ഓ​യി​ൽ ഉ​ണ്ടാ​ക്കാ​ൻ. ഒ​രാ​ഴ്ച മു​മ്പ്​ ആ​ലു​വ​ക്ക​ടു​ത്ത്​ ട്രെ​യി​നി​ൽ നി​ന്ന്​ വ​ലി​ച്ചെ​റി​യു​ന്ന രീ​തി​യി​ൽ എ​റി​ഞ്ഞ 12 കി​ലോ ക​ഞ്ചാ​വ്​ പ​ടി​ച്ചി​രു​ന്നു.

ക​ഞ്ചാ​വ്​ ചെ​ടി നി​സ്സാ​ര​ക്കാ​ര​ന​ല്ല

ക​ഞ്ചാ​വ്​ ചെ​ടി പ​ടി​കൂ​ടി എ​ന്ന്​ പ​റ​യു​മ്പോ​ൾ അ​ത്​ മി​ക്ക​വ​രും വ​ലി​യ കാ​ര്യ​മാ​ക്കാ​റി​ല്ല. ഒ​രു ചെ​ടി പാ​ക​മാ​യാ​ൽ ​1.5 മു​ത​ൽ 2.00 കി​ലോ​വ​രെ ക​ഞ്ചാ​വ്​ ല​ഭി​ക്കും. അ​തി​നാ​ൽ ചെ​ടി നി​സ്സാ​ര​ക്കാ​ര​ന​ല്ല. ജി​ല്ല​യി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ ഇ​തു​വ​രെ പ​ല വ​ലി​പ്പ​ത്തി​ലു​ള്ള 61 ക​ഞ്ചാ​വ്​ ചെ​ടി​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ മി​ക്ക​വ​യും​ ക​ഞ്ചാ​വ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ വ​ലി​ച്ചെ​റി​യു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളി​ലെ വി​ത്തു​ക​ളി​ൽ നി​ന്ന്​ മു​ള​ച്ച്​ വ​രു​ന്ന​വ​യാ​ണ്. ചി​ല​വ ന​ട്ടു​വ​ള​ർ​ത്തി​യ​വ​യു​മാ​ണ്. അ​ഞ്ച്​ ഗ്രാ​മി​ന്​ 500 രൂ​പ നി​ര​ക്കി​ലാ​ണ്​ ക​ഞ്ചാ​വ്​ വി​ൽ​കു​ന്ന​ത്. ഒ​രു​ചെ​ടി​യി​ൽ നി​ന്ന്​ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ്​ ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug TraffickingOperation Thunderexcise teamernakulam local news
News Summary - Operation Thunder; Excise tightens grip on drug trafficking in the district
Next Story