ചെങ്ങന്നൂർ: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപെട്ടു. ചെങ്ങന്നൂർ നഗരസഭയുടെ വാഹനത്തിൽ ലക്ഷ്യസ്ഥാനത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ഉമ്മൻ ചാണ്ടി സഞ്ചരിച്ച ഇന്നോവയിൽ മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗൺ ആർ കാർ ഇടിച്ചു കയറുകയായിരുന്നു.
എം.സി റോഡിൽ അടൂർ ഏനാത്ത്, വടക്കേടത്ത് കാവിലായിരുന്നു അപകടം. ഉച്ചക്ക് 2.30ഒാടെ ചെങ്ങന്നൂർ നഗരസഭ മുൻ ചെയർമാനും നിലവിൽ കൗൺസിലറുമായ കെ. ഷിബു രാജനും ഇപ്പോഴത്തെ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിലും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി അപകടം കണ്ടു.
ഉമ്മൻ ചാണ്ടിയെ ഇവരുടെ വാഹനത്തിൽ കോട്ടയം ചിങ്ങവനത്ത് എത്തിച്ചു. വലതു കാലിെൻറ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ട്.