ഓണ്‍ലൈനായി കഞ്ചാവ് വില്പന: യുവാവ് പിടിയില്‍
text_fieldsതൃപ്പൂണിത്തുറ: ഓണ്‍ലൈനായി കഞ്ചാവ് വില്പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. ലോക്ഡൗണ്‍ കാലത്ത് കഞ്ചാവ് വില്പന നടത്തിവന്ന പ്രതിയെ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിെൻറ നേതൃത്വത്തിെല സംഘമാണ് പത്താംമൈല്‍ ഭാഗത്തുനിന്ന് പിടികൂടിയത്. പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖിലാണ് (23) 900 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിക്ക് കഞ്ചാവ് കൈമാറിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.
റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവൻറിവ് ഓഫിസര്‍ രതിഷ്, സിവില്‍ എക്സൈസ് ഓഫിസർമാരായ ജ്യോതിഷ്, ശശി, ധീരു ജെ. അറക്കല്‍, സെയ്ത്, ഷിജു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ റസീന എന്നിവര്‍ പങ്കെടുത്തു.

