Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാ​മ്പാ​ക്കു​ട​യി​ൽ...

പാ​മ്പാ​ക്കു​ട​യി​ൽ ഒ​രു രൂ​പ​ക്ക് ​ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം

text_fields
bookmark_border
പാ​മ്പാ​ക്കു​ട​യി​ൽ ഒ​രു രൂ​പ​ക്ക് ​ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം
cancel
Listen to this Article

പാ​മ്പാ​ക്കു​ട : ഒ​രു രൂ​പ​ക്ക്​ ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക്​ പാ​മ്പാ​ക്കു​ട​യി​ൽ തു​ട​ക്ക​മാ​യി. ക​ട​യി​ൽ 20 രൂ​പ വി​ല​യു​ള്ള ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​മ്പാ​ക്കു​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തോ​ഫി​സി​ന് മു​ന്നി​ൽ ഒ​രു രൂ​പ​യ്ക്ക് ല​ഭി​ക്കും.

വാ​ട്ട​ർ എ.​ടി.​എം എ​ന്ന് പേ​രി​ട്ട സം​വി​ധാ​നം അ​നൂ​പ്‌ ജേ​ക്ക​ബ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ക​രി​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തോ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​ന​വും എം.​എ​ൽ.​എ. നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ്‌ തോ​മ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശ സ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ

ശ്രീ​കാ​ന്ത് ന​ന്ദ​ന​ൻ, ജ​യ​ന്തി മ​നോ​ജ്‌, ശ്യാ​മ​ള പ്ര​സാ​ദ്, ഫി​ലി​പ്പ് ഇ​ര​ട്ടി​യാ​നി​ക്ക​ൽ, ജി​നു. സി. ​ചാ​ണ്ടി, ബേ​ബി ജോ​സ​ഫ്, രൂ​പ​മോ​ൾ രാ​ജു, റീ​നാ​മ്മ സാ​ജു, ആ​ലി​സ് വ​ർ​ഗീ​സ്, റീ​ജ​മോ​ൾ ജോ​ബി, ഉ​ഷ ര​മേ​ശ്‌, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ.​ഉ​ദ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഒ​രു രൂ​പ​യി​ട്ടാ​ൽ ഒ​രു ലി​റ്റ​ർ വെ​ള്ളം കി​ട്ടു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ട് രൂ​പ​യു​ടെ നാ​ണ​യ​മി​ട്ടാ​ൽ ര​ണ്ട് ലി​റ്റ​റും, അ​ഞ്ച് രൂ​പ നാ​ണ​യ​മി​ട്ടാ​ൽ അ​ഞ്ചു ലി​റ്റ​ർ വെ​ള്ള​വും കി​ട്ടു​ന്ന ത​ര​ത്തി​ൽ ഇ​ത് സെ​റ്റ് ചെ​യ്യാ​നാ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് തോ​മ​സ് ത​ട​ത്തി​ൽ പ​റ​ഞ്ഞു. 1000 ലി​റ്റ​റാ​ണ് എ.​ടി.​എ​മ്മി​ന്റെ ശേ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pampakudaOne liter of pure water per One rupee
News Summary - One liter of pure water per One rupee
Next Story