Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികയുടെ...

വയോധികയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ

text_fields
bookmark_border
വയോധികയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ
cancel

വൈപ്പിന്‍: പട്ടാപ്പകല്‍ ബൈക്കിലെത്തി വയോധികയുടെ ആറ്​ പവ​െൻറ മാല പൊട്ടിച്ച മോഷ്​ടാവ് പിടിയിലായി. ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട് നെറ്റിത്തറ വീട്ടില്‍ സോമരാജാണ്​ (34) അറസ്​റ്റിലായത്.

ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കി​െൻറ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് എറണാകുളം നോര്‍ത്ത് റെയി​ല്‍വേ സ്​റ്റേഷന്​ സമീപത്ത് നിന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

ഒപ്പം മോഷ്​ടാവി​േൻറതെന്ന് കരുതുന്ന ഒരു ഓട്ടോയും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. 11ന് മാലിപ്പുറം ജനത റോഡില്‍ ​െവച്ച് എളങ്കുന്നപ്പുഴ വരിക്കശ്ശേരി ഗോപാല​െൻറ ഭാര്യ സരസ്വതിയുടെ (70) കഴുത്തില്‍നിന്നാണ് മാല പൊട്ടിച്ചത്. ബാങ്കില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭി​െച്ചങ്കിലും ബൈക്കി​െൻറ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി.

എന്നാല്‍, ഏകദേശ രൂപവും ഉപയോഗിച്ചിരുന്ന വാഹനത്തി​െൻറ പേരും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestChain snaching
News Summary - One arrested in chain snaching
Next Story