ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
text_fieldsഅനന്തു കൃഷ്ണൻ
പട്ടിമറ്റം: ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടക്കൊച്ചി പള്ളുരുത്തി ജനത ജങ്ഷൻ മുല്ലോത്ത് കാട് വീട്ടിൽ അനന്തു കൃഷ്ണനെയാണ് (27) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ട് താങ്കൾ അയച്ച പാർസലിൽ എം.ഡി.എം.എ ലഹരി വസ്തു ഉണ്ടെന്നും ഇത് കസ്റ്റംസ് പിടികൂടിയതായും പറഞ്ഞാണ് പണം കൈക്കലാക്കിയത്. ഇതേക്കുറിച്ച് അറിയില്ലെന്ന് അറിയിച്ചപ്പോൾ ഐ.ഡി ദുരുപയോഗം ചെയ്തതാകാമെന്നും കേസിൽ നിന്നും ഒഴിവാക്കുന്നതിനാണെന്നും പറഞ്ഞ് പരാതിക്കാരന്റെ ആധാർ വിവരങ്ങൾ വാങ്ങുകയും ചെയ്തു. പിന്നീട് ഇ.ഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു.
പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 27,49,898 രൂപ തട്ടിപ്പ് സംഘത്തിന്റെ അകൗണ്ടുകളിലേക്ക് ട്രാൻസഫർ ചെയ്യിച്ചു. തട്ടിപ്പ് ആണെന്ന് മനസ്സിലാക്കി പരാതി നൽകുകയായിരുന്നു. തട്ടിപ്പ് സംഘം കൈക്കലാക്കിയ പണം പലർക്കും അയച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും പണം എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്നാണ് തട്ടിപ്പ് സംഘത്തിൽ പെട്ട ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

