Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightരുചിയൂറും...

രുചിയൂറും വിഭവങ്ങളുമായി വിപണി ഉണരുന്നു...

text_fields
bookmark_border
രുചിയൂറും വിഭവങ്ങളുമായി വിപണി ഉണരുന്നു...
cancel
camera_alt

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ൽ കാ​യ്​ വ​റ​ക്കു​ന്നു

വെ​ളി​ച്ചെ​ണ്ണ​യി​ൽ മൊ​രി​ഞ്ഞു​പൊ​ങ്ങു​ന്ന കാ​യ്​ വ​റു​ത്ത​ത്, മ​ധു​ര​മൂ​റു​ന്ന ശ​ർ​ക്ക​ര​വ​ര​ട്ടി... ചി​റ്റൂ​ർ റോ​ഡി​ലെ വ​റ​വു​ക​ട​യി​ൽ പൊ​ന്നോ​ണം വ​ര​വേ​ൽ​ക്കാ​ൻ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന്ദ്യ​ത്തി​ലാ​യി​രു​ന്ന വി​പ​ണി​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കു​റ​ച്ച് ഉ​ണ​ർ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് െത​ളി​യി​ച്ച് ക​ട​ക്ക് മു​ന്നി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്.

ഓ​ണ​വി​ഭ​വ​ങ്ങ​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ് കാ​യ്​​വ​റു​ത്ത​തും ശ​ർ​ക്ക​ര വ​ര​ട്ടി​യും. കോ​വി​ഡ് കാ​ല​ത്തെ ഓ​ണ​വി​ഭ​വ​ങ്ങ​ൾ ഇ​വ​യി​ല്ലാ​തെ ചു​രു​ങ്ങു​മോ എ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വ​സ്ഥ​ക്ക് മാ​റ്റം​വ​ന്നു. പ​ച്ച​ക്കാ​യി​നും വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല വ​ർ​ധി​ച്ച​ത് വി​പ​ണി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്കാ​യ്ക്ക് കി​ലോ 45 രൂ​പ​യാ​ണ് വി​ല. 320 രൂ​പ മു​ത​ൽ 350 രൂ​പ വ​രെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​രു കി​ലോ കാ​യ്​​വ​റു​ത്ത​തി​ന് വി​ല. പ​ച്ച​ക്കാ​യു​ടെ വി​ല അ​നു​സ​രി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന് മാ​റ്റം വ​ന്നേ​ക്കാ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ക​ല്യാ​ണ​പാ​ർ​ട്ടി​ക​ൾ കു​റ​ഞ്ഞ​താ​ണ് ഏ​താ​നും നാ​ളു​ക​ളാ​യി ചി​പ്സ് വി​പ​ണി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണം. ഓ​ണ​ക്കാ​ല​ത്ത് കോ​ള​ജ്, സ്കൂ​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​താ​യ​തും പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചു. ശ​ർ​ക്ക​ര​വ​ര​ട്ടി കി​ലോ​ക്ക് 300 മു​ത​ൽ 340 രൂ​പ വ​രെ​യാ​ണ് വി​ല. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​ള​യ​ങ്ങ​ളും ഇ​ത്ത​വ​ണ കോ​വി​ഡും ഓ​ണ​വി​പ​ണി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം മ​ല​ബാ​ർ ചി​പ്സ് ഷോ​പ് ഉ​ട​മ ജ​ഷീ​ർ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​അ​വ​സ്ഥ​ക​ൾ​ക്ക് മാ​റ്റം​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

200 ഗ്രാ​മിെൻറ മി​ൽ​മ പാ​ല​ട പാ​ക്ക​റ്റി​ന് 70 രൂ​പ​യാ​ണ് വി​ല. പാ​യ​സം മി​ക്സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം സൊ​സൈ​റ്റി ബേ​ക്ക​റി​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പാ​യ​സ​ക്കൂ​ട്ടി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ തേ​ടി ആ​ളു​ക​ൾ ക​ട​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​ൽ​പ​ന്ന​മാ​യ ശ​ർ​ക്ക​ര​ക്ക് കി​ലോ 74 രൂ​പ​യാ​ണ് വി​ല. ക​ശു​വ​ണ്ടി 850 രൂ​പ മു​ത​ൽ 1200 വ​രെ വി​ല​യു​ണ്ട്. പ​ഞ്ച​സാ​ര​ക്ക് ഒ​രു കി​ലോ 42 രൂ​പ​യും വി​ല​യു​ണ്ട്. നു​റു​ക്ക് ഗോ​ത​മ്പ് 98, പാ​യ​സ​പ്പ​രി​പ്പ്-125 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു കി​ലോ​ക്ക് വി​ല. ഏ​ല​ക്ക 20 ഗ്രാ​മിെൻറ പാ​ക്ക​റ്റി​ന് 70 രൂ​പ​യാ​ണ്. പ​ച്ച​ക്ക​റി വി​പ​ണി​ക്കും ഉ​ണ​ർ​വു​ണ്ടാ​യി​ട്ടു​ണ്ട്. സ​പ്ലൈ​കോ മു​ഖാ​ന്ത​രം വി​വി​ധ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റും ന​ൽ​കി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam marketonam2020manrket
Next Story