Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷം:നഗരത്തിൽ...

ഓണാഘോഷം:നഗരത്തിൽ കാറ്ററിങ് യൂനിറ്റുകളിൽ പരിശോധന

text_fields
bookmark_border
ഓണാഘോഷം:നഗരത്തിൽ കാറ്ററിങ്   യൂനിറ്റുകളിൽ പരിശോധന
cancel

കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ഓ​ണ​സ​ദ്യ ത​യ്യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ഴ്​ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 77 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, ഫു​ഡ് സേ​ഫ്റ്റി, പൊ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്‌​ക്വാ​ഡാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൈ​റ്റി​ല, ക​ട​വ​ന്ത്ര, ക​തൃ​ക്ക​ട​വ്, പാ​ലാ​രി​വ​ട്ടം, ക​ലൂ​ർ, ബ്രോ​ഡ്‌​വേ, ത​മ്മ​നം, മേ​ന​ക, ഏ​ളം​കു​ളം, ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം, ബോ​ട്ട് ജെ​ട്ടി, എ​റ​ണാ​കു​ളം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ത​ട്ടു​ക​ട​ക​ൾ, പ​ല​ഹാ​ര യൂ​നി​റ്റു​ക​ൾ, ചി​പ്‌​സ് ക​ട​ക​ൾ, ഹോ​ട്ട​ൽ, ബേ​ക്ക​റി, കൂ​ൾ​ബാ​ൾ, കാ​റ്റ​റി​ങ്ങ് യൂ​നി​റ്റു​ക​ൾ, റെ​സ്റ്റോ​റ​ന്റ്, കു​ഴി​മ​ന്തി, ചൈ​നീ​സ്, ഷ​വ​ർ​മ ക​ട​ക​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ 77 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. പ​ഴ​കി​യ സാ​ധ​ന​ങ്ങ​ൾ, നി​രോ​ധി​ത ക​ള​ർ, ലേ​ബ​ൽ ചെ​യ്യാ​ത്ത ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ൽ, ഹെ​ൽ​ത്ത് കാ​ർ​ഡി​ന്റെ അ​ഭാ​വം, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​ത്, പു​ക​വ​ലി നി​രോ​ധി​ത ബോ​ർ​ഡ്, ശാ​സ്‌​ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഇ​ല്ലാ​ത്ത​ത് മു​ത​ലാ​യ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 33 ക​ട​ക​ളി​ൽ നി​ന്നും 73500 രൂ​പ പി​ഴ ചു​മ​ത്തി. ഗു​രു​ത​ര വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ ക​ട​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ബോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തും, സു​ര​ക്ഷി​ത​മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ​തു​മാ​യ ബോ​ധ​വ​ത്ക​ര​ന്ന പോ​സ്റ്റ​റു​ക​ൾ എ​ല്ലാ ക​ട​ക​ളി​ലും പ​തി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ ഫ​ലം ഇ​ല്ലാ​ത്ത​തും സം​ശ​യാ​സ്പ​ദ​മാ​യ​രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ​തു​മാ​യ ക​ട​ക​ളി​ൽ നി​ന്നും 53 കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 29 സാ​മ്പി​ളു​ക​ളി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. കു​ടി​വെ​ള്ള സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ലം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തും ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണം ഇ​ല്ലാ​ത്ത ക​ട​ക​ൾ​ക്കും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗം പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​റി​യി​പ്പും ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ഷ​വ​ർ​മ്മ, കു​ഴി​മ​ന്തി ക​ട​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ, പാ​ലു​ല്പ​ന്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, പ​രി​ഹാ​ര നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ൽ​കി. ഓ​ണം സ്പ​ഷ്ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​യും ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcateringFoods
News Summary - Onam celebration: Inspection at catering units in the city
Next Story