ഡ്രൈവിങ് ഇനി സുരക്ഷിതമായി പഠിക്കാം; ആരിഫിന്‍റെ സിമുലേറ്ററുണ്ട്
text_fieldsമുഹമ്മദ് ആരിഫ്
പട്ടിമറ്റം: ചെലവ് കുറഞ്ഞ ഡ്രൈവിങ് സിമുലേറ്ററുമായി ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആരിഫ്. ഡ്രൈവിങ് പഠനം സുരക്ഷിതവും ലളിതവുമാക്കുന്നതാണ് പട്ടിമറ്റം മാർക്കുറിലോസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കണ്ടുപിടിത്തം. റോബർട്ടിക് മത്സരങ്ങളിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് ആരിഫ്. ദക്ഷിണേന്ത്യൻ തലത്തിലെ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. നേരത്തെ സംസ്ഥാന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി.
റോഡിൽ കാർ ഓടിച്ച് പഠിക്കാൻ ഭയമുള്ളവർക്ക് അപകടങ്ങൾ ഒഴിവാക്കാനും പുതിയ ഡ്രൈവർമാർക്ക് വാഹനം ഉപയോഗിക്കുംമുമ്പ് സുരക്ഷിത സാഹചര്യത്തിൽ ഡ്രൈവിങ് പരിശീലനം നൽകാനുമുള്ള ചെലവ് കുറഞ്ഞ സംവിധാനമാണ് സിമുലേറ്റർ. ഇതിന് സ്റ്റിയറിങ് വീൽ, ഗിയർ ലിവർ, പെഡലുകൾ, ലാപ്ടോപ്പ് ഡിസ് പ്ലേ ചലനങ്ങളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്ന സെൻസറുകൾ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.
ഈ സിമുലേറ്റർ ശാരീരിക ചലനങ്ങളെ കമ്പ്യൂട്ടറിന് മനസ്സിലാക്കാവുന്ന സിഗ്നലുകളാക്കി മാറ്റുന്നു. ഇത് സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒരു യാഥാർഥ കാർ ഓടിക്കുന്ന അനുഭവം സ്ക്രീനിൽ ലഭിക്കും. പട്ടിമറ്റം കുമ്മനോട് സ്വദേശി കാരിമറ്റം ഫെബിർ റഹ്മത്ത് ദമ്പതികളുടെ മകനാണ് ആരിഫ്. സഹോദരി അസ്മിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

