പെരിയാർവാലി കനാലിൽ വെള്ളമില്ല; കർഷകർ ദുരിതത്തിൽ
text_fieldsകിഴക്കമ്പലം ചൂരക്കോട് കനാൽ കാടുകയറിയ നിലയിൽ
കിഴക്കമ്പലം: പെരിയാർവാലി കനാലിൽ വെള്ളമില്ലാതായതോടെ കർഷകർ ദുരിതത്തിൽ. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായി. താമരച്ചാൽ, മലയിടംതുരുത്ത്, ഊരക്കാട്, അമ്പുനാട്, ചൂരക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ ഏതാണ്ട് വറ്റിവരണ്ടു.
കനാലിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. അതോടെ ശുദ്ധജലവും മുടങ്ങുന്ന അവസ്ഥയിലാണ്. ജനുവരിയായിട്ടും കനാൽവെള്ളം തുറന്നുവിടാൻ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. വേനലിൽ കനാലുകളെ ആശ്രയിക്കുന്ന ജലപദ്ധതികളുടെ പ്രവർത്തനം നിലക്കുന്ന മട്ടാണ്. ഏതാനും പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ ശുചീകരിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാൽ, മുഴുവൻ കനാലുകളുടെയും ശുചീകരണം പൂർത്തിയാക്കാതെ ഭൂതത്താൻകെട്ടിൽനിന്ന് വെള്ളം തുറന്നുവിടാൻ കഴിയില്ല. മുമ്പ് കരാറുകാരെ ഏൽപിച്ചായിരുന്നു ശുചീകരണ ജോലികൾ നടത്തിയിരുന്നതെങ്കിൽ കുറച്ചുകാലമായി തൊഴിലുറപ്പ് തൊഴിലാളികളാണ് പണികൾ നടത്തിയിരുന്നത്. ചിലയിടങ്ങളിൽ ശുചീകരണത്തിനുള്ള പ്രാഥമിക നടപടികൾപോലും തുടങ്ങാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

