Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാത്രിയാത്രക്ക്...

രാത്രിയാത്രക്ക് ബസില്ല; യാത്രക്കാര്‍ വലയുന്നു

text_fields
bookmark_border
ksrtc
cancel

കി​ഴ​ക്ക​മ്പ​ലം: പു​ല​ർ​ച്ച​യും രാ​ത്രി​യാ​ത്ര​ക്കും ബ​സി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍ക്ക് വി​ന​യാ​കു​ന്നു. എ​റ​ണാ​കു​ളം, ആ​ലു​വ, പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം പു​ക്കാ​ട്ടു​പ​ടി, കി​ഴ​ക്ക​മ്പ​ലം, പ​ള്ളി​ക്ക​ര, പ​ട്ടി​മ​റ്റം, ക​രി​മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ്​ ബ​സി​ല്ലാ​ത്ത​ത്.

പു​ല​ർ​ച്ച 6.30നു​ശേ​ഷ​മാ​ണ് ബ​സു​ക​ൾ ഓ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ, പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ക്കും മ​റ്റും പോ​യി​വ​രു​ന്ന​തി​നും അ​ക​ല​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ക്കു​മാ​ണ് ഏ​റെ ദു​രി​തം. വ്യ​വ​സാ​യ മേ​ഖ​ല​യാ​യ കി​ഴ​ക്ക​മ്പ​ലം, പ​ള്ളി​ക്ക​ര, ക​രി​മു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ രാ​ത്രി​യി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ബ​സ്​ കി​ട്ടാ​റി​ല്ല. കൂ​ടു​ത​ല്‍ തു​ക ന​ൽ​കി ടാ​ക്‌​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​

വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് രാ​ത്രി 10.50ന് ​ആ​ലു​വ​യി​ല്‍നി​ന്ന്​ അ​മ്പ​ല​മു​ക​ളി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നു. പു​ല​ർ​ച്ച അ​ഞ്ചു​മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് നി​ര്‍ത്ത​ലാ​ക്കി.

മൂ​വാ​റ്റു​പു​ഴ​യി​ല്‍നി​ന്ന്​ ക​ലൂ​രി​ലേ​ക്ക് ഇ​തു​വ​ഴി കൂ​ടു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ർ​വി​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ല്‍ ഓ​ടാ​നു​ള്ള പെ​ര്‍മി​റ്റ്​ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. രാ​ത്രി 9.30 വ​രെ ആ​ലു​വ​യി​ല്‍നി​ന്ന്​ കി​ഴ​ക്ക​മ്പ​ലം വ​ഴി സ്വ​കാ​ര്യ​ബ​സു​ക​ള്‍ക്ക് പെ​ര്‍മി​റ്റു​ണ്ടെ​ങ്കി​ലും ന​ഷ്ട​മാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ രാ​ത്രി​യാ​ത്ര മു​ട​ക്കു​ക​യാ​ണ്. ബ​സ് വ്യ​വ​സാ​യം ന​ഷ്ട​ത്തി​ലാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ കു​റ​ച്ചും ലാ​ഭ​ക​ര​മ​ല്ലാ​ത്ത ട്രി​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി​യും ത​ൽ​ക്കാ​ലം പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

രാ​ത്രി​കാ​ല സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ പു​ല​ർ​ച്ച​യും രാ​ത്രി​യും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​നു​വ​ദി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus ServiceErnakulam NewsNight
News Summary - No night bus-Passengers are troubled
Next Story