Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇനിയില്ല ആ കുടുംബം;...

ഇനിയില്ല ആ കുടുംബം; അഞ്ജുവിനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

text_fields
bookmark_border
ernakulam Suicide
cancel

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ പൊള്ളലേറ്റ് മരിച്ച അഞ്ജു, മക്കളായ ആർദ്ര, ആരുഷ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പെരിങ്ങാംപറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പ് ഏലന്തുരുത്തി വീട്ടിൽ പരേതനായ അനൂപി​െൻറ ഭാര്യ അഞ്ജു (30), മക്കളായ ആർദ്ര (ഏഴ്), ആരുഷ് (മൂന്നര) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

മക്കളോടൊപ്പം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അനൂപ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപി​െൻറ വിയോഗത്തിനുശേഷം നിരാശയോടെയാണ് അഞ്ജു കഴിഞ്ഞിരുന്നത്. അനൂപ്​ മരിച്ച്​ ഒരു മാസം തികഞ്ഞ ബുധനാഴ്ചയാണ്​ മക്കളോടൊപ്പം അഞ്ജു ജീവനൊടുക്കിയത്. മറ്റൂർ വട്ടപ്പറമ്പ് തൊട്ടേക്കാട്ട് അക്കര വീട്ടിൽ ബാബുവി​െൻറയും അംബികയുടെയും മകളാണ്. ആർദ്ര കിടങ്ങൂർ ഇൻഫൻറ്​ ജീസസ് എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

വൈകീട്ട് മൂന്നിന് മൃതദേഹങ്ങൾ വീട്ടിൽനിന്ന്​ എറണാകുളം പൊറ്റക്കുഴി ശാന്തിനിലയത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - No more that family; A tearful farewell to Anju and her children
Next Story