Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള

കേരള

text_fields
bookmark_border
ജർമൻ ഭാഷയിൽ ഹ്രസ്വകാല പഠനം തിരുവനന്തപുരം: ജര്‍മന്‍ എ 1, എ2 കോഴ്​സുകൾക്ക്​ സർവകലാശാല ജര്‍മന്‍ പഠനവിഭാഗം അപേക്ഷ ക്ഷണിച്ചു. ജര്‍മന്‍ എ1കോഴ്‌സ്: യോഗ്യത: പ്ലസ്​ ടു/തത്തുല്യ യോഗ്യത: ഫീസ്: 8000 രൂപ. കാലാവധി: 80 മണിക്കൂര്‍ (രണ്ട്​ -മൂന്ന്​ മാസം), സമയം: വൈകീട്ട് 5.30 മുതല്‍ ഏഴു വരെ (തിങ്കള്‍ മുതല്‍ വ്യാഴം വരെ), ആകെ സീറ്റ്: 30 ജര്‍മന്‍ എ 2 കോഴ്‌സ്: യോഗ്യത: പ്ലസ്​ ടു/തത്തുല്യ യോഗ്യത ആൻഡ്​ ജര്‍മന്‍ എ1 ലെവൽ/തത്തുല്യ യോഗ്യത: ഫീസ്: 9000 രൂപ. കാലാവധി: 80 മണിക്കൂര്‍ (രണ്ട്​ -മൂന്ന്​ മാസം), സമയം: രാവിലെ 7.30 മുതല്‍ ഒമ്പതു വരെ (ചൊവ്വ മുതല്‍ വെള്ളി വരെ), ആകെ സീറ്റ്: 30 അപേക്ഷ ഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (സര്‍വകലാശാല കാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ ഫീസ് അടക്കാം. ജര്‍മന്‍ പഠനവിഭാഗത്തില്‍ നിന്നോ ഓണ്‍ലൈനായോ (https://www.keralauniversity.ac.in/dept/dept-home) അപേക്ഷ ഫോറം ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 20 നു വൈകീട്ട് 4.30 വരെ പാളയം സെനറ്റ്ഹൗസ് കാമ്പസിലെ ജര്‍മന്‍ പഠനവിഭാഗത്തില്‍ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story