Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:34 AM IST Updated On
date_range 13 April 2022 5:34 AM ISTഎം.ജി
text_fieldsbookmark_border
താൽപര്യപത്രം ക്ഷണിച്ചു കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾക്കായി വിഡിയോ ക്ലാസുകൾ തയാറാക്കുന്നതിന് അധ്യാപകരുടെ പാനൽ രൂപവത്കരിക്കുന്നു. അധ്യാപന-പഠന മാർഗരേഖകൾ തയാറാക്കുന്ന ചുമതലയും ഇവർക്ക് ഉണ്ടായിരിക്കും. ബി.കോം, ബി.ബി.എ, എം.കോം, എം.എസ്സി- സ്റ്റാറ്റിസ്റ്റിക്സ്, എം.എ-ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എ -ഇംഗ്ലീഷ്, എം.എ - ബിസിനസ് ഇക്കണോമിക്സ്, എം.എ -സോഷ്യോളജി, എം.എ- ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, എം.എ- ഗ്രാഫിക് ഡിസൈൻ, എം.എ അനിമേഷൻ, എം.എ - മൾട്ടിമീഡിയ പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള ക്ലാസുകളും പഠനരേഖകളുമാണ് തയാറാക്കേണ്ടി വരുക. അപേക്ഷകരുടെ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ ആകർഷക പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ https://www.mgu.ac.in വെബ്സൈറ്റിൽ ഏപ്രിൽ 11ന് 52447/COE 1-2/22/COE1 നമ്പറായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നോട്ടിഫിക്കേഷന് അനുബന്ധമായി ചേർത്തിട്ടുള്ള ഗൂഗിൾ ഫോം മുഖേന സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം ഒരു സാമ്പിൾ ലെക്ചർ ക്ലാസിന്‍റെ വിഡിയോയും സമർപ്പിക്കണം. ട്രാൻസിറ്ററി പരീക്ഷ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്‍റ് സ്റ്റഡീസിൽനിന്ന് എം.എ (ഡെവലപ്‌മെന്‍റ് സ്റ്റഡീസ് - 2018 വരെയുള്ള അഡ്മിഷൻ) ബിരുദം നേടിയവർക്ക് ഇക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത /യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ ഏപ്രിൽ 28ന് ആരംഭിക്കും. വിശദമായ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി / ലാറ്ററൽ എൻട്രി -അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) മാർച്ച് 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ മേയ് ആറുവരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ കോളജുകളിൽ ലഭിക്കും. പരീക്ഷഫലം 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കെമിസ്ട്രി - (നോൺ സി.എസ്.എസ് - സപ്ലിമെന്‍ററി, സ്പെഷൽ അദാലത് മേഴ്സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ് - 2018 അഡ്മിഷൻ - റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി, 2014, 2013 അഡ്മിഷൻ -മേഴ്സി ചാൻസ്, 2004 മുതൽ 2011 വരെയുള്ള അഡ്മിഷൻ - റഗുലർ/പ്രൈവറ്റ് -അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story