Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി

എം.ജി

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: നാലാം സെമസ്റ്റർ ബി.വോക് (2015 - 2018 അഡ്മിഷൻ -സപ്ലിമെന്‍ററി / 2014 അഡ്മിഷൻ- മേഴ്‌സി ചാൻസ് -പഴയ സ്‌കീം) പരീക്ഷകൾ ഏപ്രിൽ 21ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബി.വോക് (2015 - 2018 അഡ്മിഷൻ - സപ്ലിമെന്‍ററി / 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾ മേയ് നാലിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം - 2020 അഡ്മിഷൻ -റെഗുലർ / 2019, 2018 അഡ്മിഷൻ - റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്‍റ്​) പരീക്ഷയിൽ അനിമൽ ആൻഡ്​ ഗ്രാഫിക് ഡിസൈൻ (2020 അഡ്മിഷൻ - റെഗുലർ) കോഴ്‌സിന്‍റെ ഹിസ്റ്ററി ഓഫ് ആർച് ആൻഡ്​ ഡിസൈൻ എന്ന പേപ്പർകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഏപ്രിൽ 13ന്. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി 2022 മാർച്ചിലെ രണ്ടാം സെമസ്റ്റർ യു.ജി സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ - റീഅപ്പിയറൻസ് / 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്​സി സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ഏപ്രിൽ 30വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. 2022 മാർച്ചിലെ ഒന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്‍ററി / 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ഏപ്രിൽ 18വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. പരീക്ഷഫലം 2021 ഫെബ്രുവരിയിൽ നടന്ന ഒന്ന്, അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്​സി ഇലക്​ട്രോണിക്‌സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2000-2008 അഡ്മിഷൻ - അദാലത്-സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story