Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:21 AM IST Updated On
date_range 21 Aug 2022 12:21 AM ISTഎം.ജി.വാർത്തകൾ
text_fieldsbookmark_border
പി.ജി ഏകജാലകം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കോട്ടയം: പി.ജി ഏകജാലകം രണ്ടാം അലോട്ട്മെന്‍റിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 23ന് വൈകീട്ട് നാലിന് മുമ്പ് നിശ്ചിത ഫീസൊടുക്കി പ്രവേശനം നേടണം. പ്രവേശാർഥികൾ ആഗസ്റ്റ് 23ന് വൈകീട്ട് നാലിന് മുമ്പ് കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ക്യാപ് വെബ്‌പേജിൽ നൽകിയിരിക്കുന്ന വിഡിയോ ഡെമോ കാണാം അപേക്ഷ ക്ഷണിച്ചു കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് പ്രോഗ്രാം, സ്കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തുന്ന എം.ടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 31. വിവരങ്ങൾക്ക് -www.cat@mgu.ac.in, ഫോൺ: 0481 2733595 ഇ-മെയിൽ: cat@mgu.ac.in സ്‌പോട്ട് അഡ്മിഷൻ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിലേക്കും സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ എം.ടെക് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി കോഴ്‌സിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 23ന് രാവിലെ 10ന് സർവകലാശാലയിലെ വകുപ്പ് ഓഫിസിൽ എത്തണം. വിവരങ്ങൾക്ക് materials@mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണം പരീക്ഷ മാറ്റി ആഗസ്റ്റ് 24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. പുതുക്കിയ പരീക്ഷ തീയതി ആഗസ്റ്റ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളുടെ അഞ്ചാംസെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2019 അഡ്മിഷൻ - റെഗുലർ /2018 അഡ്മിഷൻ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 12, 14, 16 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമില്ല. പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ തീയതി രണ്ടാം സെമസ്റ്റർ ബി.വോക് ഡിഗ്രി ഫാഷൻ ഡിസൈനിങ് ആൻഡ് മാനേജ്മെന്‍റ് /ഫാഷൻ ടെക്നോളജി ആൻഡ് മെർച്ചന്‍റയിസിങ് (ന്യൂ സ്കീം -2020 അഡ്മിഷൻ - റെഗുലർ, 2019 & 2018 അഡ്മിഷൻ - റീ-അപ്പീയറൻസ്/ഇംപ്രൂവ്മെന്‍റ്) ജൂലൈ 2022 ന്‍റെ മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 30ന് എം.ഇ.എസ് കോളജ് മാറമ്പള്ളിയിൽ നടത്തും. ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ എം.എസ്സി സുവോളജി സി.എസ്.എസ് (2021 അഡ്മിഷൻ - റെഗുലർ/2020 അഡ്മിഷൻ - ഇംപ്രൂമെന്‍റ്, 2020 & 2019 അഡ്മിഷൻ സപ്ലിമെന്‍ററി) ബിരുദപരീക്ഷ ജൂലൈ 2022ന്‍റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22 മുതൽ 31വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ഒന്നാം സെമസ്റ്റർ എം.എസ്സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് -സി.എസ്.എസ്( 2021 അഡ്മിഷൻ - റെഗുലർ/ 2020 അഡ്മിഷൻ - ഇംപ്രൂവ്മെന്‍റ്/ 2020 & 2019 അഡ്മിഷൻ - സപ്ലിമെന്‍ററി ) - ജൂലൈ 2022ന്‍റെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2022 ഏപ്രിലിൽ നടന്ന രണ്ടാംസെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2020 അഡ്മിഷൻ പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. അപേക്ഷ ഫോം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് 2022 ഏപ്രിലിൽ നടന്ന രണ്ടാംസെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (ഈവനിങ് ബാച്ച്) സപ്ലിമെന്‍ററി, മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷഫോം സർവകലാശാല വെബ്സൈറ്റിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story