Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
പറവൂർ: നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൻ വി.എ. പ്രഭാവതി പതാക ഉയർത്തി. തുടർന്ന് കച്ചേരി മൈതാനിയിൽ വിവിധ സേനകളുടെ നേതൃത്വത്തിൽ പതാക വന്ദനം നടന്നു. പൊതുസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ, ടി.വി. നിധിൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, വാർഡ് കൗൺസിലർ ഇ.ജി. ശശി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.സി. സനിത, തഹസിൽദാർ എം.കെ. അംബിക എന്നിവർ സംസാരിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിൽ പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ഏഴിക്കരയിൽ പ്രസിഡന്റ് കെ.ഡി. വിൻസന്റ്, വടക്കേക്കരയിൽ പ്രസിഡന്റ് രശ്മി അനിൽ കുമാർ, ചേന്ദമംഗലത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ, പുത്തൻവേലിക്കരയിൽ പ്രസിഡന്റ് റോസി ജോഷി എന്നിവർ ദേശീയപതാക ഉയർത്തി. എസ്.ഡി.പി.ഐ വാണിയക്കാട് ബ്രാഞ്ച് കമ്മിറ്റി ആദരവ് - 2022 അനുമോദന സദസ്സ്​ സംഘടിപ്പിച്ചു. പറവൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ നടന്ന ചരിത്രോത്സവം ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം ടി.ആർ. വിനോയ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.ടി. ഡെൻസി അധ്യക്ഷതവഹിച്ചു. തത്തപ്പിള്ളി ശ്രീനാരായണ വായനശാലയിൽ പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷതവഹിച്ചു. മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനീയറിങ് കോളജിന്റെയും പോളിടെക്നിക്കിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ക്യാപ്റ്റൻ രാധിക മേനോൻ ഉദ്ഘാടനം ചെയ്തു. മാനേജർ പി.എൻ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. പടം EA PvR naadum 1 പറവൂർ നഗരസഭ നഗരത്തിൽ നടത്തിയ സ്വാതന്ത്ര്യദിന റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story