Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി

text_fields
bookmark_border
കോതമംഗലം സെന്‍റ്​ അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ വീണ്ടും ഒന്നാമത് കോതമംഗലം: ഈ വർഷത്തെ പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി ഒന്നാമത് എത്തിയത് കോതമംഗലം സെന്‍റ്​ അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 379 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിക്കുകയും 109 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. 2021-22 അധ്യയനവർഷം, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം കോതമംഗലം: താലൂക്കിലെ സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം. താലൂക്കിലെ ഒമ്പത് സർക്കാർ സ്കൂളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 129 പേർ ഇവിടെനിന്ന്​ വിജയിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളും വിജയിച്ചവരുടെ എണ്ണവും: പല്ലാരിമംഗലം 79, മാതിരപ്പിള്ളി 22, നേര്യമംഗലം 31, ചാത്തമറ്റം 16, അയ്യങ്കാവ് 31, കുട്ടമ്പുഴ 11, വടാട്ടുപാറ 45, നെല്ലിക്കുഴി 19.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story