Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightnew ദേശീയ...

new ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്​: മത്സരങ്ങൾക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ആലപ്പുഴ: ദേശീയ പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്‍റെ മത്സരങ്ങൾക്ക്​ ഞായറാഴ്ച തുടക്കമാകും. ആലപ്പുഴ ടൗൺഹാളിൽ രാവിലെ ഏഴിനാണ്​ മത്സരം ആരംഭിക്കുന്നത്​. വിവിധ സംസ്ഥാനങ്ങളി​ൽനിന്നെത്തിയ 1,038 കായികതാരങ്ങൾ രജിസ്​ട്രേഷൻ പൂർത്തിയാക്കി. റെയിൽവേ സ്​റ്റേഷനിൽ വന്നിറങ്ങിയ താരങ്ങളെ സ്വീകരിച്ചു. 13 വരെ അഞ്ചുവേദികളിലായാണ്​ മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്​​റ്റേഴ്​സ്​ വിഭാഗങ്ങളിൽ 64 ഇനങ്ങളുണ്ട്. അന്തർദേശീയ റഫറിമാരടക്കം 150 പേർ മത്സരം നിയന്ത്രിക്കും. സ്ട്രോങ്മാൻ-സ്ട്രോങ് വിമൻ ഓഫ് ഇന്ത്യ പദവികൾ തെരഞ്ഞെടുക്കും. കേരളം, മഹാരാഷ്ട്ര ടീമുകളാണ്​ ഏറ്റവും കൂടുതൽ ടീമുകളെ പ​​​ങ്കെടുപ്പിക്കുന്നത്​. നിലവിലെ ചാമ്പ്യന്മാർ കേരളമാണ്. തിങ്കളാഴ്​ച രാവിലെ 10.30ന് മന്ത്രി സജി ചെറിയാൻ മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story