Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNEW മൊഫിയയുടെ...

NEW മൊഫിയയുടെ ആത്മഹത്യ: ഭർതൃ മാതാപിതാക്കൾക്ക്​ ജാമ്യം

text_fields
bookmark_border
കൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃ മാതാപിതാക്കൾക്ക്​ ഹൈകോടതി ജാമ്യം അനുവദിച്ചു. അതേസമയം, പ്രധാന പ്രതിയായ ഭർത്താവ്​ കോതമംഗലം ഇരമല്ലൂർ മേലേക്കുടിയിൽ മുഹമ്മദ് സുഹൈലിന്‍റെ ജാമ്യ ഹരജി ജസ്റ്റിസ്​ പി. ഗോപിനാഥ്​ തള്ളി. ചോദ്യം ചെയ്യലിനായി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന്​ വിലയിരുത്തിയാണ്​ ഭർതൃ മാതാവ്​ റുഖിയ, പിതാവ്​ യൂസഫ്​ എന്നിവർക്ക്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. തങ്ങൾക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രതികൾ വാദിച്ചു​. അഡീ. സെഷൻസ് കോടതി നേരത്തേ ജാമ്യ ഹരജി തള്ളിയിരുന്നു. ആരോപിക്കപ്പെട്ട ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യമായാണ് തങ്ങളെ പ്രതിചേർത്തിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഈ വാദത്തെ മൊഫിയയുടെ പിതാവിന്‍റെ അഭിഭാഷകനും സർക്കാറും എതിർത്തു. ലൈംഗികമായി പോലും ഭർത്താവിൽനിന്ന്​ മൊഫിയക്ക് പീഡനം അനുഭവിക്കേണ്ടി വന്നതായും ഇവർ ചൂണ്ടിക്കാട്ടി. സുഹൈലിനെതിരായ ആരോപണം ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം നിഷേധിച്ചു​. ആരോപണം ശരിയാണെങ്കിൽ വലിയ ക്രൂരതയാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, മാതാപിതാക്കൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വീതമുള്ള സ്വന്തവും രണ്ട്​ ആൾ ജാമ്യവുമാണ്​​ പ്രധാന ഉപാധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story