Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:02 AM IST Updated On
date_range 7 Aug 2022 1:02 AM ISTNEW രാജ്യത്ത് മാധ്യമങ്ങളെയും ഭീതിയിലാക്കിയിരിക്കുന്നു -മന്ത്രി പി. രാജീവ്
text_fieldsbookmark_border
കൊച്ചി: രാജ്യത്ത് മാധ്യമങ്ങളെയും ഭയത്തിലാഴ്ത്തിയിരിക്കുന്ന കാലമാണിതെന്ന് മന്ത്രി പി. രാജീവ്. സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരളയുടെ മൂന്നാം സംസ്ഥാന സമ്മേളനം എറണാകുളം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും എഴുതിയാൽ നടപടിയെടുക്കുമോയെന്ന ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചില മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ നാലാംതൂണ് എന്നതിൽനിന്നു എക്സിക്യൂട്ടിവ് മീഡിയ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമം എന്ന നിലയിൽ പ്രവർത്തിക്കുന്നവ അധികമില്ല. നിയമനിർമാണ സഭകളും അത്തരത്തിൽ മാറ്റപ്പെട്ടു. ഇപ്പോഴത്തെ പ്രധാനമന്ത്രി വന്നതിന് ശേഷം അദ്ദേഹം മാത്രം മതിയെന്ന രീതിയാണ്. മാധ്യമങ്ങൾതന്നെ കോർപറേറ്റുകളായി മാറി. അവ സെൻസേഷനലിസത്തിന് കീഴടങ്ങുന്നതാണ് കേരളത്തിൽ കാണാനാകുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരള സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്‍റ് കെ. ജനാർദനൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്‍റ് വി.എം. വിനീത, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പി.എ. അലക്സാണ്ടർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകർക്ക് ബജറ്റിൽ പ്രഖ്യാപിച്ച പ്രതിമാസ പെൻഷൻ പൂർണമായി ലഭ്യമാക്കാൻ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ്, സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ രവി കുറ്റിക്കാട്, ട്രഷറർ എം.ടി. ഉദയൻ, എ.കെ. രാജൻബാബു, ജെ.ആർ. പറത്തറ, അഷറഫ് പാനായിക്കുളം, പി.എ. മെഹ്ബൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story