Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:47 AM IST Updated On
date_range 27 May 2022 5:47 AM ISTNEW മതവിദ്വേഷ പ്രസംഗം: അറസ്റ്റ് ഫസ്റ്റ് ഡോസ് -പിണറായി വിജയൻ
text_fieldsbookmark_border
കാക്കനാട്: വര്‍ഗീയതക്ക് വളംവെച്ചുകൊടുക്കുന്ന നിലപാടാണ് മതവിദ്വേഷ പ്രസംഗം നടത്തിയ നേതാവിൽനിന്നുണ്ടായതെന്നും അതിന്‍റെ പേരിലെ അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആട്ടിന്‍തോലിട്ട ചെന്നായ് വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിച്ചത്. അറസ്റ്റിലായ ആളിന്റെ മതം പറഞ്ഞ് വളരാനാണ് ബി.ജെ.പി നോക്കുന്നത്. ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകാര്യത തകര്‍ക്കാന്‍ കള്ളക്കഥകള്‍ മെനയുന്ന നെറികെട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർകോവിൽ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പി. രാജു, സന്തോഷ് ബാബു, സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം പി.ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
