Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTNEW ക്രൈസ്തവ സമുദായത്തെ അവഹേളിക്കാനുള്ള ശ്രമം അപലപനീയം -സീറോ മലബാർ സഭ
text_fieldsbookmark_border
കാക്കനാട്: തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി ക്രൈസ്തവ സമുദായത്തെയും സഭ നേതൃത്വത്തെയും അവഹേളിക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയമാണെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമീഷൻ യോഗം. മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കൾ പോലും വിദ്വേഷ പ്രചാരണങ്ങളിലൂടെ സമുദായ ധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മതങ്ങൾ തമ്മിൽ സൗഹാർദം വളർത്താനുള്ള ശ്രമങ്ങൾ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുന്നു. പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദ ഭീഷണി, സ്ത്രീകളും കുട്ടികളും കെണിയിൽപെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം -മയക്കുമരുന്ന് വ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായ വിവേചനങ്ങൾ തുടങ്ങിയവ മുൻവിധിയോടെയല്ലാത്ത ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കി ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാർദം യാഥാർഥ്യമാകൂ. ഭൂരിപക്ഷ വർഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളി രാഷ്ട്രത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും സംരക്ഷിക്കാനുള്ള ആത്മാർഥ ശ്രമങ്ങളും ഉണ്ടാകണം. സാമൂഹിക സുസ്ഥിതിക്കായി സമുദായ സൗഹാർദം നിലനിർത്താൻ എല്ലാ മതങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും സമൂഹത്തിനും കടമയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story