Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെ​ട്ടൂ​ർ ഫ​ഹ​ദ്...

നെ​ട്ടൂ​ർ ഫ​ഹ​ദ് കൊ​ല​ക്കേ​സ്: ഒ​മ്പ​താം പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
നെ​ട്ടൂ​ർ ഫ​ഹ​ദ് കൊ​ല​ക്കേ​സ്: ഒ​മ്പ​താം പ്ര​തി പി​ടി​യി​ൽ
cancel

നെ​ട്ടൂ​ർ: നെ​ട്ടൂ​ർ ഫ​ഹ​ദ് വ​ധ​ക്കേ​സി​ൽ ഒരാൾ കൂടി അറസ്​റ്റിൽ. ഒ​ൻ​പ​താം പ്ര​തി വൈ​റ്റി​ല സെൻറ്​ ജെ​യിം​സ് റോ​ഡി​ൽ വെ​ൻ മ​ട്ടി​ക്ക​ര​വീ​ട്ടി​ൽ കെ.​ബി. ഈ​ശ്വ​റാ​ണ് (25) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 13 ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ നെ​ട്ടൂ​ർ ഐ.​എ​ൻ.​ടി.​യു.​സി ജ​ങ്ഷ​നി​ലാ​ണ് ല​ഹ​രി മാ​ഫി​യ നെ​ട്ടൂ​ർ വെ​ളീ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹു​സൈ​െൻറ മ​ക​ൻ ഫ​ഹ​ദ് ഹു​സൈ​നെ (19) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേ​സി​ലെ ഒ​ൻ​പ​താം പ്ര​തി​യാ​യ കെ.​ബി. ഈ​ശ്വ​ർ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​ന​ങ്ങാ​ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ​ശ്വ​ർ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മ​റ്റ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് മൂ​ന്നാ​റി​ലും അ​വി​ടെ പൊ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് അ​വി​ടെ​നി​ന്നും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും പോ​യി ഒ​ളി​വി​ൽ ക​ഴി​യുക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​​െച്ചങ്കിലും കോ​ട​തി ത​ള്ളി​. തു​ട​ർ​ന്ന് പ്ര​തി കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ​നി​ന്നും ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ന​ന്ത​ലാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestMurder CasesNettor murder
Next Story