അയല്‍വാസിയുടെ വഴിയടച്ചു; പ്രശ്നത്തിൽ ഇടപെട്ട് തുറന്ന് നല്‍കി എം.എല്‍.എ
text_fieldsകൊച്ചി: അയല്‍വാസി വഴി അടച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ സന്ധ്യക്കും കുടുംബത്തിനും വഴി തുറന്ന് നല്‍കി ഉമ തോമസ് എം.എൽ.എ. വൈറ്റില ചളിക്കവട്ടത്ത് താമസിക്കുന്ന വീട്ടമ്മക്കാണ് എം.എൽ.എയുടെ ഇടപെടലിൽ വഴി തുറന്ന് കിട്ടിയത്. ബുധനാഴ്ച വൈകിട്ട് കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അയല്‍വാസി വഴി അടച്ചത്.
രാത്രി പൊലീസ് സഹായത്തോടെ മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ സന്ധ്യ വ്യാഴാഴ്ച രാവിലെ സമീപത്തെ വീടിന്റെ ടെറസ് വഴി പുറത്തുകടന്നു. പ്രശ്‌നപരിഹാരത്തിന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സ്ഥലത്തെത്തിയ ഉമ തോമസിനൊപ്പം ഉണ്ടായിരുന്നവർ മതില്‍ നീക്കം ചെയ്യുകയായിരുന്നു.
ഒന്നര സെന്റ് സ്ഥലത്താണ് സന്ധ്യയുടെ വീട്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം പ്രവേശിക്കാവുന്ന വഴി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടച്ചതെന്നാണ് അയല്‍വാസി പറയുന്നത്. സന്ധ്യയുടെ ഭര്‍ത്താവ് ജോലി ആവശ്യത്തിനായി പാലക്കാട്ടാണ്. മനുഷ്യന്റെ സഞ്ചാരാവകാശം നിഷേധിക്കുന്നത് തെറ്റാണെന്നും തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടുമെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

