മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം ഇരുന്നൂറ്റിപ്പത്ത് ഗ്രാം ഹഷീഷുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി.
തൃശൂർ വെങ്ങിണിശ്ശേരി താഴേക്കാട്ടിൽ രാമിയയാണ് (33) നെടുമ്പാശ്ശേരി പൊലീസിെൻറ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ബഹ്റൈനിലേക്ക് പോകാൻ എത്തിയതാണ് യുവതി. ഇൻറർനാഷനൽ ഡിപ്പാർച്ചർ ഹാളിൽ പരിശോധനക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഹഷീഷ് ഓയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.