Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightബംഗാൾ സ്വദേശികൾ കൂടി...

ബംഗാൾ സ്വദേശികൾ കൂടി മടങ്ങി: നിർമാണ, ഹോട്ടൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷം

text_fields
bookmark_border
ബംഗാൾ സ്വദേശികൾ കൂടി മടങ്ങി: നിർമാണ, ഹോട്ടൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷം
cancel
camera_alt

ഷാ​ലി​മാ​ർ എ​ക്സ് പ്ര​സി​ലെ തി​ര​ക്ക്

നെ​ടു​മ്പാ​ശ്ശേ​രി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ കൂ​ടി മ​ട​ങ്ങി​യ​തോ​ടെ നി​ർ​മാ​ണ-​ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം. ഈ ​മാ​സം 23, 29 തീ​യ​തി​ക​ളി​ലാ​ണ് ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. പൗ​ര​ത്വ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് ഏ​റെ പേ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ൽ ഞെ​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് യാ​ത്ര. ചൂ​ട് കൂ​ടി​യ​തോ​ടെ പ​ല​ർ​ക്കും യാ​ത്ര​ക്കി​ട​യി​ൽ അ​സ്വ​സ്ഥ​ത​യു​മു​ണ്ടാ​കു​ന്നു.

അ​സം തെ​ര​ത്തെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രി​ലേ​റെ​യും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​സം സ്വ​ദേ​ശി​ക​ളാ​ണ് ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ കൂ​ടു​ത​ലു​ള്ള​ത്. പ​ല​രും മേ​യ് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ മ​ട​ങ്ങി​വ​രാ​നി​ട​യു​ള്ളൂ​വെ​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ്, യു.​പി, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പു​തു​താ​യി കൂ​ടു​ത​ൽ പേ​ർ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ബം​ഗാ​ൾ, അ​സം സ്വ​ദേ​ശി​ക​ളെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​മാ​ലി-​എ​ട​യാ​ർ-​എ​രു​മ​ത്ത​ല മേ​ഖ​ല​യി​ലെ നി​ര​വ​ധി ചെ​റു​കി​ട ക​മ്പ​നി​ക​ൾ ഇ​പ്പോ​ൾ ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulambengalidiseaseNedumbaserylocalnews
News Summary - More Bengali nationals return: Crisis deepens in construction and hotel sectors
Next Story