മാമ്പഴോത്സവം പ്രദർശന വിപണന മേള
text_fieldsനെടുമ്പാശ്ശേരി ഫാർമേഴ്സ് സെന്റർ നേതൃത്വത്തിൽ സംഘടിപ്പിച്ച മാമ്പഴോത്സവം പ്രദർശന വിപണന മേള പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങമനാട്: നാടൻ മാമ്പഴങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി നെടുമ്പാശ്ശേരി ഫാർമേഴ്സ് സെന്റർ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ മാമ്പഴോത്സവം പ്രദർശന വിപണന മേള ആരംഭിച്ചു.
പ്രാദേശികമായി ലഭിക്കുന്ന നാടൻ മാമ്പഴങ്ങൾ കൃത്രിമത്വമില്ലാതെ പഴുപ്പിച്ച് കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് സെൻറർ പ്രസിഡൻറ് എ.വി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ജെ. പോൾസൺ, ടി.എസ്.മുരളി, സാലു പോൾ, കെ.ജെ. ഫ്രാൻസിസ്, പി.പി. ശ്രീവൽസൺ,സുനിത ഹരിദാസ്, ശാന്ത രാമകൃഷ്ണൻ, ഗീത ജോഷി, ഉഷ ദിവാകരൻ, സരിത. ആർ, മോളി മാത്തുകുട്ടി, ഷിമ്മി സുരേഷ്, മഞ്ജു സാബു തുടങ്ങിയവർ സംസാരിച്ചു.

