Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 2:02 AM GMT Updated On
date_range 2022-06-09T07:32:47+05:30ലക്ഷദ്വീപിെല ഹാജിമാർ ക്യാമ്പിൽ; നാളെ പുറപ്പെടും
text_fieldsListen to this Article
നെടുമ്പാശ്ശേരി: ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന തീർഥാടകർ നെടുമ്പാശ്ശേരിയിലെത്തി. 76 പുരുഷന്മാരും 67 സ്ത്രീകളുമാണ് നെടുമ്പാശ്ശേരി ഹജജ് ക്യാമ്പിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 7.35ന് പുറപ്പെടുന്ന എസ്. വി 5735 നമ്പർ വിമാനത്തിലാണ് യാത്ര.
കേരളത്തിൽനിന്നുള്ള 234 പേരും ഈ വിമാനത്തിലുണ്ടാകും. ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പ് വരെ ക്യാമ്പിൽ തങ്ങും. ഇവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മെംബർമാരായ അഡ്വ. മൊയ്തീൻകുട്ടി, ഡോ. ഐ. പി അബ്ദു സലാം തുടങ്ങിയവർ സംബന്ധിച്ചു.
Next Story