Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലിൽ കിടന്ന് കഞ്ചാവ് ഇടപാട്; മാഫിയയെ പിടികൂടാൻ നീക്കവുമായി എക്സൈസ്

text_fields
bookmark_border
Cannabis mafia
cancel

നെടുമ്പാശേരി: ജയിൽ, കോടതി പരിസരങ്ങളിൽ മയക്കുമരുന്നെത്തിക്കുന്ന ഇടുക്കി കേന്ദ്രീകരിച്ചുള്ള മാഫിയയെ പിടികൂടാൻ എക്സൈസ് ഇൻറലിജൻസ് ശ്രമം തുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ പരിസരം കേന്ദ്രീകരിച്ച മയക്കുമരുന്നെത്തിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച നിഷയെ ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കി റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.

പൂജപ്പുര ജയിലിൽ മയക്കുമരുന്ന് കേസിൽ റിമാൻറിൽ കഴിയുന്ന മെൽബിൻ തോമസാണ് ജയിലിൽ കിടന്ന് മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത്. ഇയാൾ ഭാര്യ നിഷയുമായി ജയിലിൽ നിന്നും മൊബൈൽ ഫോണിലേക്ക് വിളിക്കും. ഈ സമയം കോൾ കോൺഫ്രൻസ് കോളാക്കിയാണ് കഞ്ചാവ് ആവശ്യക്കാരുമായി സംസാരിക്കുന്നത്.

പണം മുൻകൂറായി നിഷയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കാണ് മയക്കുമരുന്ന് വിവിധ സ്ഥലങ്ങളിലെത്തിക്കുക. ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കുന്നത് മുൻ ക്രിമിനലുകളായ ചിലരാണ്. ഇവർക്ക് വിവിധ കേസുകളുടെ നടത്തിപ്പിനും മെൽബിൻ തോമസാണ് പണം നൽകുന്നത്.

ഇടുക്കി സ്വദേശിയായ ഷാജിയാണ് ആന്ധ്രയിൽ തങ്ങി മെൽബിന്‍റെ നിർദ്ദേശ പ്രകാരം കഞ്ചാവ് കൊടുത്തു വിടുന്നത്. എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത് മെൽബിന് സഹായികളായി ജയിലിലെ ചില ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis deal in jail; Excise with move to catch mafia
Next Story