Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവകേരളസദസ്സ്; പരമാവധി...

നവകേരളസദസ്സ്; പരമാവധി വേഗത്തില്‍ നിവേദനങ്ങള്‍ തീര്‍പ്പാക്കും

text_fields
bookmark_border
Navakerala Sadas
cancel

കാ​ക്ക​നാ​ട്: ന​വ​കേ​ര​ള സ​ദ​സ്സി​ലൂ​ടെ ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കാ​ൻ ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ജ​ന​ങ്ങ​ള്‍ക്ക​നു​കൂ​ല​മാ​യി എ​ങ്ങ​നെ തീ​ര്‍പ്പാ​ക്കാം എ​ന്ന മ​നോ​ഭാ​വ​ത്തി​ലാ​വ​ണം ഓ​രോ നി​വേ​ദ​ന​വും പ​രി​ഗ​ണി​ക്കേ​ണ്ട​ത്. വേ​ഗ​ത​ക്കൊ​പ്പം ഗു​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന പു​രോ​ഗ​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

ന​വ കേ​ര​ള​സ​ദ​സ്സ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ സു​മ​ന്‍ ബി​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ച്ച വ​കു​പ്പു​ക​ളെ മ​റ്റു​ള്ള​വ​ര്‍ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ ഉ​മേ​ഷ് പ​റ​ഞ്ഞു.

പ​തി​ന​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ല്‍ അ​പേ​ക്ഷ ല​ഭി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ​തി​നാ​യി​ര​ത്തോ​ളം തീ​ര്‍പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം, പൊ​ലീ​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍, തൊ​ഴി​ലും നൈ​പു​ണ്യ​വും എ​ന്നീ വ​കു​പ്പു​ക​ള്‍ ഇ​തി​ന​കം 85 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ അ​പേ​ക്ഷ​ക​ളും തീ​ര്‍പ്പാ​ക്കി​യി​ട്ടു​ണ്ട്.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ആ​ശ സി.​എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ വി.​ഇ.​അ​ബ്ബാ​സ്, ജോ​ളി ജോ​സ​ഫ്, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ (ഇ​ന്‍ ചാ​ര്‍ജ്) ബി​ന്ദു രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsNavakerala Sadas
News Summary - Navakerala sadass-Applications will be processed as soon as possible
Next Story