ന്യൂസിലൻഡ് പൊലീസിൽ ചുമതലയേറ്റ് കോതമംഗലം സ്വദേശി
text_fieldsവിനയ് ശങ്കർ
കോതമംഗലം: ന്യൂസിലൻഡ് പൊലീസിൽ മലയാളിക്കരുത്ത്. കോതമംഗലം ഇളമ്പ്ര സ്വദേശിയായ യുവാവ് ന്യൂസിലാൻഡ് പൊലീസിൽ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വർഷങ്ങൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഇളമ്പ്ര സ്വദേശി വിനയ് ശങ്കർ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. വെല്ലുവിളികൾ നിറഞ്ഞ പ്രവേശന പരീക്ഷകളും കഠിനമായ ശാരീരികക്ഷമത പരിശോധനകളും മറികടന്നാണ് വിനയ് ന്യൂസിലാൻഡ് പൊലീസിന്റെ ഭാഗമായിരിക്കുന്നത്. എട്ട് വർഷം മുൻപ് ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനാണ് വിനയ് ന്യൂസിലാൻഡിൽ എത്തിയത്.
പഠനത്തിന് ശേഷം അവിടത്തെ നിയമപാലന സേനയുടെ ഭാഗമാകാൻ വിനയ് ആഗ്രഹിച്ചു. തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ന്യൂസിലാൻഡ് പൊലീസ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലായിരുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇപ്പോൾ ഔദ്യോഗിക നിയമനം ലഭിച്ചത്. ഇളമ്പ്ര പുതികുന്നത്ത് പി.ആർ. വിജയന്റെയും ബിന്ദു വിജയന്റെയും മകനാണ്. ഈ നേട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും ഒപ്പം പ്രവാസി മലയാളി സമൂഹവും വലിയ ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

