Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവോ​ട്ടു​യ​ന്ത്ര​ത്തി​ൽ...

വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പേ​രും ചി​ഹ്ന​വും ത​യാ​ർ

text_fields
bookmark_border
വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പേ​രും ചി​ഹ്ന​വും ത​യാ​ർ
cancel

കൊ​ച്ചി: വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ളും ചി​ഹ്ന​ങ്ങ​ളും അ​ട​ങ്ങി​യ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന കാ​ന്‍ഡി​ഡേ​റ്റ് സെ​റ്റി​ങ്​ ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഇ​വ സ്‌​ട്രോ​ങ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ക്കും. ബു​ധ​നാ​ഴ്​​ച വി​ത​ര​ണം ചെ​യ്യും.

15ല്‍ ​കൂ​ടു​ത​ല്‍ സ്ഥാ​നാ​ർ​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന വാ​ര്‍ഡു​ക​ളി​ല്‍ അ​ധി​ക​മാ​യി ഒ​രു ബാ​ല​റ്റ് യൂ​നി​റ്റു​കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ന്‍ഡി​ഡേ​റ്റ് സെ​റ്റി​ങ്ങി​നു​ശേ​ഷം മോ​ക്‌​പോ​ള്‍ ന​ട​ത്തി പ്ര​വ​ര്‍ത്ത​നം പ​രി​ശോ​ധി​ക്കും. വോ​ട്ടെ​ടു​പ്പ് ദി​വ​സം ആ​ദ്യം മോ​ക്‌​പോ​ള്‍ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും യ​ന്ത്ര​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ക. കൊ​ച്ചി​ന്‍ കോ​ര്‍പ​റേ​ഷ​നി​ലെ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ കാ​ന്‍ഡി​ഡേ​റ്റ് സെ​റ്റി​ങ്​ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് സെൻറി​ന​റി ഓ​ഡി​റ്റോ​റി​യ​ത്തി​ലും തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടേ​ത്​​ ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടേ​ത് സ്‌​കൗ​ട്ട് ഭ​വ​നി​ലും കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടേ​ത് ഗ​വ. ടൗ​ണ്‍ യു.​പി സ്‌​കൂ​ളി​ലു​മാ​ണ് ന​ട​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലേ​ത്​ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ലും ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലേ​ത്​ ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ലും ക​ള​മ​ശ്ശേ​രി​യി​ലേ​ത്​ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ലും പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടേ​ത് ഗ​വ. എ​ച്ച്.​എ​സി​ലും അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യു​ടേ​ത് മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് സ​മു​ച്ച​യ​ത്തി​ലും ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടേ​ത് ഗാ​ര്‍ഡി​യ​ന്‍ ഏ​ഞ്ച​ല്‍ സ്‌​കൂ​ളി​ലും പൂ​ര്‍ത്തി​യാ​ക്കി. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് സെ​റ്റി​ങ്​ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voting machinepanchayat election 2020
News Summary - Name and symbol on the voting machine are ready
Next Story