കോവിഡ് മുക്തർക്ക് സഹായവുമായി നജീബ്
text_fieldsപള്ളുരുത്തി: കോവിഡ് കെയർ സെൻററിൽനിന്ന് നെഗറ്റിവായി വീട്ടിലേക്ക് തിരികെ മടങ്ങാൻ പണമില്ലാതെ വിഷമിക്കുന്ന പള്ളുരുത്തി സ്വദേശികൾക്ക് കൈത്താങ്ങായി ഓട്ടോ ഡ്രൈവർ നജീബ്. നിരീക്ഷണത്തിലിരിക്കുന്നവർക്കും മറ്റും സഹായത്തിന് കൗൺസിലർമാർ ഓടിനടക്കുമ്പോൾ രോഗം ഭേദമായവരെ തിരികെ കൊണ്ടുവരാൻ വാഹനം ഏർപ്പെടുത്തുകയെന്നുള്ളത് ബുദ്ധിമുട്ടാകും.
ഈ സാഹചര്യത്തിലാണ് ഓട്ടോ ഡ്രൈവർകൂടിയായ നജീബ് തെൻറ വാഹനത്തിൽ സൗജന്യമായി എത്തിക്കാൻ തയാറായത്. സിയാൽ, കളമശ്ശേരി എന്നിവിടങ്ങളിലെ രോഗം ഭേദമായവരിൽ അർഹരായവരെയാണ് നജീബ് സൗജന്യമായി വീട്ടിലെത്തിക്കുക. മുസ്ലിം യൂത്ത് ലീഗ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് കൂടിയാണ് നജീബ്.