നാഗരാജുവും ഐശ്വര്യ ഡോങ്ക്റെയും ചുമതലയേറ്റു
text_fieldsകൊച്ചി സിറ്റി പൊലീസ് കമീഷണറായി നാഗരാജു ചുമതലയേൽക്കുന്നു, എറണാകുളം ഡി.സി.പിയായി ചുമതലയേൽക്കുന്ന ഐശ്വര്യ ഡോങ്ക്റെ
കൊച്ചി: സിറ്റി പൊലീസ് കമീഷണറായി നാഗരാജു ചുമതലയേറ്റു. ഐ.ജി വിജയ് സാഖറെക്ക് ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയുള്ള ഒഴിവിലാണ് നാഗരാജു എത്തിയത്.
ഡെപ്യൂട്ടി കമീഷണറായി ഐശ്വര്യ ഡോങ്ക്റെയും വെള്ളിയാഴ്ച ചുമതലയേറ്റു. കൊച്ചി സിറ്റിയിലെ ക്രമസമാധാനപാലനം, ട്രാഫിക് എന്നിവയുടെ ചുമതലുള്ള ഡി.സി.പിയായാണ് ഐശ്വര്യ ഡോങ്ക്റെ.
നിലവിലെ ഡി.സി.പി പി.ബി. രാജീവ് പത്തനംതിട്ട പൊലീസ് മേധാവിയായി സ്ഥലം മാറിയതോടെയാണ് തിരുവനന്തപുരം ശംഖുമുഖം എ.സി.പിയായിരുന്നു ഐശ്വര്യ കൊച്ചിയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

