Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽപെട്ട യാത്രക്കാരന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

text_fields
bookmark_border
mvd kerala 24921
cancel
Listen to this Article

കാക്കനാട്: അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ച് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ. എറണാകുളം ആർ.ടി ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. സനീഷ്, പി.എ. സ്റ്റാൻലി എന്നിവരാണ് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീപോർട്ട്-എയർപോർട്ട് റോഡിൽ തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്നു യുവാവ്. ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിലൂടെ ഇതേ റോഡിലേക്ക് യു ടേൺ എടുത്തുവരുകയായിരുന്ന തമിഴ്നാട് സ്വദേശിനിയുടെ കാറായിരുന്നു അപകടമുണ്ടാക്കിയത്. കാറിടിച്ച് ബൈക്ക് മറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ അവസ്ഥയിലായിരുന്നു ഇവർ.

റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടുതുടങ്ങിയതോടെ മറ്റൊരു വാഹനത്തിൽ പിറകിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. ഉദ്യോഗസ്ഥർ പരിക്കേറ്റയാളെ ഡിപ്പാർട്മെന്‍റ് വാഹനത്തിൽ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MVD officials rescued injured passenger
Next Story