Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടിലോറിയുടെ പിന്നിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
text_fieldsbookmark_border
മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിന് സമീപം കാർ തടി ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടം
മൂവാറ്റുപുഴ: തടിലോറിയുടെ പിന്നിൽ കാർ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്. ഇടുക്കി രാജകുമാരി കദലികാട്ട് എൽദോസ് എബി (30), മീനു എൽദോസ് (25) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിന് സമീപം തൊടുപുഴ -മൂവാറ്റുപുഴ റൂട്ടിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ തടി ലോഡുമായി പോയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

