Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവാളകത്ത് വീണ്ടും...

വാളകത്ത് വീണ്ടും തെരുവുനായ്​ ആക്രമണം മൂന്ന്​ പേർക്ക് കടിയേറ്റു

text_fields
bookmark_border
Street dog attack
cancel
Listen to this Article

മൂ​വാ​റ്റു​പു​ഴ: വാ​ള​കം ശ​ക്തി​പു​ര​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം. മൂ​ന്ന്​ പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.പ​റ​മ്പി​ൽ ജാ​തി​ക്ക പെ​റു​ക്കി​യി​രു​ന്ന​യാ​ളെ​യാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. മ​റ്റൊ​രു വീ​ട്ടി​ൽ തു​ണി അ​ല​ക്കി​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യും നാ​യ്​ ക​ടി​ച്ചു.

മൂ​ന്ന്​ ആ​ടി​നെ​യും ആ​ക്ര​മി​ച്ചു. നാ​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും ഓ​ടി​മാ​റി​യ​തി​നാ​ൽ ക​ടി​യേ​റ്റി​ല്ല. രാ​ത്രി 11ന് ​ക​ടാ​തി​യി​ൽ വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​യും നാ​യ്​ ക​ടി​ച്ചു. ആ​ടു​ക​ളെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും തെ​രു​വു​നാ​യ്​ ക​ടി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും തെ​രു​വു​നാ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​വ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും വാ​ള​കം മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കി. ര​ണ്ടാ​ഴ്ച മു​മ്പ്​ വാ​ള​ക​ത്ത് ഇ​തേ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി വി​ത​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ഞ്ചു​പേ​രെ​യാ​ണ് മൂ​ന്നു ദി​വ​സ​ത്തി​നി​ടെ തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Three people were bitten by street dog
News Summary - Three people were bitten by street dog in Valakam
Next Story