Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമലഞ്ചരക്ക് കട...

മലഞ്ചരക്ക് കട കുത്തിത്തുറന്ന്​ മോഷണം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മലഞ്ചരക്ക് കട കുത്തിത്തുറന്ന്​ മോഷണം: മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ പ്ര​തി​ക​ൾ

മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മം​ഗ​ല​ത്തു​ന​ട വാ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഷി​ജു രാ​ജ​പ്പ​ൻ (42), വെ​ങ്ങോ​ല ചി​റ​പ്പു​ള്ളി വീ​ട്ടി​ൽ താ​ഹി​ർ പ​രീ​ത് (34), ഐ​രാ​പു​രം ഏ​റ്റ​കു​ടി വീ​ട്ടി​ൽ ജോ​ൺ​സ​ൻ മ​ത്താ​യി (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ർ​ധ​രാ​ത്രി കാ​റി​ൽ എ​ത്തി​യ സം​ഘം മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് 60 കി​ലോ കു​രു​മു​ള​ക്, 20 കി​ലോ ജാ​തി​ക്ക, അ​ഞ്ചു കി​ലോ ജാ​തി​പ​ത്രി എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഷി​ജു​വി​നും ജോ​ൺ​സ​ണും എ​തി​രെ ചാ​ല​ക്കു​ടി, വാ​ഴ​ക്കു​ളം, ക​ല്ലൂ​ർ​ക്കാ​ട്, പു​ത്ത​ൻ​കു​രി​ശ്, കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ണ്ട്. താ​ഹി​ർ വാ​ട​ക​ക്ക് എ​ടു​ത്ത കാ​റി​ൽ ക​റ​ങ്ങി​യാ​ണ് മൂ​വ​രും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. കാ​ല​ടി​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് മോ​ഷ​ണ​മു​ത​ലു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തു.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്. ഐ ​മാ​രാ​യ വി​ഷ്ണു രാ​ജു, കെ.​എ​സ്. ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ​സ്. ജോ​ജി, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ അ​ന​സ്, ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grocery storearrestedbreaking
News Summary - Theft by breaking into a grocery store: Three arrested
Next Story