സ്ലാബ് തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
text_fieldsമൂവാറ്റുപുഴ: നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൻെറ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്തർസംസ്ഥാന തൊഴിലാളി ,മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. മുർഷിദാബാദ് സ്വദേശി താഷിഖുൾ ഷെയ്ഖ് (30) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിൻറ രണ്ടാം നിലയിൽ സ്ഥാപിക്കുന്ന കോൺക്രീറ്റ് സ്ലാബ് തകർന്ന് ഇതിനൊപ്പം ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. സ്ലാബ് ഇവരുടെ ദേഹത്തായിരുന്നു പതിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഇരുവരെയും പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും താഷിഖുൽ ഷെയ്ഖ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ .