നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ കസ്റ്റഡിയിൽ
text_fieldsനഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ നാട്ടുകാരുടെ സഹായത്തേടെ പൊലീസ് കീഴ്പ്പെടുത്തുന്നു
മൂവാറ്റുപുഴ: മദ്യലഹരിയിൽ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പി.ഒ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ലതാപാലത്തിനു സമീപം ഉടുമുണ്ട് പറിച്ചെറിഞ്ഞാണ് പ്രകടനം തുടങ്ങിയത്.
റോഡിന് മധ്യത്തിൽ കയറിനിന്ന് വാഹനങ്ങൾ തടഞ്ഞും അസഭ്യം പറഞ്ഞും മുന്നേറി. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ അരമണിക്കൂറോളം അഴിഞ്ഞാടിയ ഇയാളെ വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം പി.ഒ ജങ്ഷനിൽ െവച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിമാറി.
സംഭവം കണ്ടുനിന്ന നാട്ടുകാർ പൊലീസിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ആദ്യമൊന്നും ഇയാളെ കീഴടക്കാനായില്ല. ഒടുവിൽ എക്സൈസ് ഓഫിസിന് സമീപംവെച്ച് പിടികൂടി കൈകാലുകൾ ബന്ധിച്ചശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.