Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഓടയിൽ കുടുങ്ങിയ...

ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു

text_fields
bookmark_border
ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു
cancel
camera_alt

ഫയർ ഫോഴ്സ് സംഘം പശുവിനെ രക്ഷപെടുത്തുന്നു

മൂവാറ്റുപുഴ : റോഡിലെ ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് സംഘം രക്ഷപെടുത്തി. മുളവൂർ പൊന്നിരിക്ക പറമ്പിലാണ് സംഭവം. പൊന്നിരിക്ക പറമ്പ് ആശാരിക്കുടിയിൽ കിഷോറിന്‍റെ പശുവാണ് മേയുന്നതിനിടെ ഓടയിൽ കുടുങ്ങിയത്.

പശുവിന്‍റെ ഉടമയും നാട്ടുകാരും ശ്രമിച്ചിട്ടും രക്ഷപെടുത്താനാകാതെ വന്നതോടെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഓഫീസർ ടി.കെ.സുരേഷിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം ഏറെ പണിപ്പെട്ടാണ് രക്ഷപെടുത്തിയത്. അസി. ഓഫീസർമാരായ ജിജിമോൻ, മുഹമ്മദ് ഇക്ബാൽ, സി.എ. നിഷാദ് , പി.എം. നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire force
News Summary - rescue operation for a cow
Next Story