പാറമടയിൽനിന്ന് കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്നു
text_fieldsപാറമടയിൽനിന്ന് കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്ന
നിലയിൽ
മൂവാറ്റുപുഴ: പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കല്ലൂർക്കാട് പഞ്ചായത്ത് പത്താം വാർഡിൽ പെട്ട ചാറ്റുപാറയിൽ വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. ചാറ്റുപാറ തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് 300 അടിയോളം അകലെയുള്ള പാറമടയിൽനിന്നുള്ള കല്ല് വന്ന് വീണത്. സംഭവസമയത്ത് സുരേഷ് ബാബുവിന്റെ ഭാര്യ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണിയന്ത്രം മലയുടെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമടയിൽ പാറ പൊട്ടിക്കുന്നതിനിടയിലാണ് ഉഗ്രശബ്ദത്തോടെ കല്ല് വന്ന് വീട്ടിനുമുകളിൽ പതിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് പുല്ലുവഴി സ്വദേശിയുടെ ഉടമസ്ഥതയിൽ മണിയന്ത്രം മലയുടെ താഴ്വാരത്ത് പാറമട ആരംഭിച്ചത്. കല്ലൂർക്കാട് പൊലീസ് എത്തി അന്വേഷണം നടത്തി. പാറമടക്കെതിരെ ജില്ല കലക്ടർക്ക് അടക്കം പരാതിനൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. നിയന്ത്രണമില്ലാതെ പാറമടയിൽ പാറപൊട്ടിക്കുന്നതിനെതിരെ നേരത്തെ മുതൽ പരാതി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

