Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകെ.എസ്.ടി.പി ഓഫിസ്...

കെ.എസ്.ടി.പി ഓഫിസ് ആലുവയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം

text_fields
bookmark_border
കെ.എസ്.ടി.പി ഓഫിസ് ആലുവയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം
cancel
camera_alt

മൂ​വാ​റ്റു​പു​ഴ​യി​ലെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം

മൂ​വാ​റ്റു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലെ മൂ​വാ​റ്റു​പു​ഴ അ​തി​ഥി മ​ന്ദി​ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​സ്.​ടി.​പി ഓ​ഫി​സ് ആ​ലു​വ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം.

ഓ​ഫി​സ്​ മൂ​വാ​റ്റു​പു​ഴ​യി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ എം.​എ​ൽ.​എ അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ൾ ശ്ര​മം ആ​രം​ഭി​ച്ചെ​ങ്കി​ലും വാ​ട​ക​യി​ല്ലാ​ത്ത കെ​ട്ടി​ടം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ നീ​ക്കം പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ട്ടി​ല്ല.

മൂ​വാ​റ്റു​പു​ഴ സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്കും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ മു​ട​വൂ​രി​ലു​ള്ള മ​ന്ദി​ര​ത്തി​ലേ​ക്കും അ​ട​ക്കം ഓ​ഫി​സ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. സ​ർ​ക്കാ​റി​ന്റ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​നും അ​നു​മ​തി ല​ഭി​ച്ചി​ല്ല.

മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാ​മി​ന്റ കാ​ല​ത്താ​ണ് പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സി​ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കാ​ൻ അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്റ രൂ​പ​രേ​ഖ​യ​ട​ക്കം ത​യാ​റാ​യെ​ങ്കി​ലും പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ഓ​ഫി​സ് മൂ​വാ​റ്റു​പു​ഴ​യി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AluvaProtestKSTP office
News Summary - Protest against move to shift KSTP office to Aluva
Next Story