വനിതാ ഹോസ്റ്റലിലെ ക്യാമറയും ജനലും നശിപ്പിച്ചയാളെ തേടി പൊലീസ്
text_fieldsഹോസ്റ്റൽ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറിയയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ
മൂവാറ്റുപുഴ: നഗര മധ്യത്തിലെ വെളളൂർക്കുന്നത്തുള്ള വനിതാ ഹോസ്റ്റലിലെത്തി ക്യാമറയടക്കം നശിപ്പിച്ച മോഷ്ടാവിനെ തേടി പോലീസ്. തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിതാ ഹോസ്റ്റലിൽ എത്തി ക്യാമറയും ജനലും നശിപ്പിച്ച് രക്ഷപെടുന്ന ആൾക്കെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് ഇയാൾ ഹോസ്റ്റലിൽ എത്തി മതിൽ ചാടി കടന്ന് അകത്തു കയറി. ജനലുകൾ തുറക്കാൻ ശ്രമിക്കുകയും ജനൽ തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് ഹോസ്റ്റലിൽ ഉള്ളവർ നിലവിളിച്ചതോടെ ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ വനിതാ ഹോസ്റ്റൽ അധികൃതർ പൊലീസിൽ പരാതി നൽകി.
എന്നാൽ, അടുത്ത ദിവസം ഇയാൾ ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി ക്യാമറ തകർത്തു. സമീപത്തെ വീട്ടിലും എത്തി ജനൽ തുറക്കാൻ ശ്രമിച്ചു.
ഹോസ്റ്റലിൽ രാത്രി കാവൽ ഉണ്ടായിരുന്നുവെങ്കിലും മറ്റൊരു വഴിയിലൂടെയാണ് ഇയാൾ അകത്തു കയറിയത്. 40 വനിതകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. സി.സി.ടി. വി ദ്യശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

