Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഅടച്ചുപൂട്ടിയ...

അടച്ചുപൂട്ടിയ മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു

text_fields
bookmark_border
മ​ത്സ്യ​മാ​ർ​ക്ക​റ്റ്
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ മ​ത്സ്യ​മാ​ർ​ക്ക​റ്റ്

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​ട​ച്ചു​പൂ​ട്ടി​യ ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ വി​ഷ​പ്പു​ക ശ്വ​സി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട് നാ​ട്ടു​കാ​ർ. ന​ഗ​ര​മ​ധ്യ​ത്തി​ലെ ടൗ​ൺ യു.​പി സ്കൂ​ളി​നു​സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റ് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും ആ​ക്രി ക​ച്ച​വ​ട​ക്കാ​രു​ടെ​യും താ​വ​ള​മാ​യ​തോ​ടെ​യാ​ണ് പ​രി​സ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ട​ക്കം ദു​രി​ത​മാ​യ​ത്.

രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ആ​ക്രി പെ​റു​ക്കു​ന്ന​വ​ർ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക്​ തീ​യി​ടു​ന്ന​തു​മൂ​ല​മാ​ണ്​ പു​ക ഉ​യ​രു​ന്ന​ത്. നേ​ര​ത്തേ ഇ​വി​ടെ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​ണ്.

ഒ​രു പ​തി​റ്റാ​ണ്ടു​മു​മ്പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ നി​ർ​മി​ച്ച മ​ത്സ്യ​മാ​ർ​ക്ക​റ്റ് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. കു​റേ​ക്കാ​ലം മാ​ർ​ക്ക​റ്റി​ൽ വാ​ച്ച​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ങ്കി​ലും പി​ന്നീ​ട് ഇ​യാ​ളെ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വ​യ​റി​ങ്, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പൊ​ളി​ച്ചെ​ടു​ത്ത്​ വി​റ്റു.

പ​ക​ൽ പോ​ത്തു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​കു​ന്ന കെ​ട്ടി​ടം രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​കും. കാ​ടു​പി​ടി​ച്ച്​ കി​ട​ക്കു​ന്ന ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​വു​മാ​ണ്. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന്​ സ​മീ​പം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് മ​ത്സ്യ​മാ​ർ​ക്ക​റ്റ് നി​ർ​മി​ച്ച​ത്. മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic wasteBurntErnakulam News
News Summary - Plastic waste is burnt in a closed fish market
Next Story