പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോയി മടങ്ങിയ കോവിഡ് ബാധിതരെ പഞ്ചായത്തംഗം മർദിച്ചെന്ന് പരാതി
text_fieldsമൂവാറ്റുപുഴ: പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന കോവിഡ് ബാധിതരായ കുടുംബത്തെ ഗ്രാമ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചതായി പരാതി.
പായിപ്ര പഞ്ചായത്ത് പതിനാലാം വാർഡ് പേഴക്കാപ്പിള്ളി പള്ളിപ്പടിയിൽ ചൊവ്വാഴ്ച ഉച്ചക്ക് ആണ് സംഭവം. ചൂരനാട്ട് മോളേൽ സി.എൻ. നിയാസിനെയാണ് വാർഡ് മെംബറുടെ നേതൃത്വത്തിൽ ആക്രമിച്ചത്. നിയാസ് പൊള്ളലേറ്റ അഞ്ചു വയസ്സുള്ള മകനെയും കൊണ്ട് ആശുപത്രിയിൽ പോകുന്നതിനായി സ്വന്തം വാഹനത്തിൽ പോകുമ്പോൾ പ്രധാന റോഡ് ഉൾപ്പെടെ മുഴുവൻ റോഡുകളും അടച്ചിട്ടിരിക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിൽ എത്തിയത്.
വാർഡ് മെംബറോട് ഇതിനെക്കുറിച്ച് ചോദ്യം ചെയ്തതിൽ പ്രകോപിതമായാണ് ആശുപത്രിയിൽ നിന്നും തിരികെ വരുമ്പോൾ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെതന്ന് പറയുന്നു.
നിയാസിെൻറ വാഹനത്തിൽ പിതാവും അഞ്ചു വയസ്സുള്ള മകനുമാണ് ഉണ്ടായിരുന്നത്. നിയാസും കുടുംബവും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.