വീട്ടിൽകയറി അയൽക്കാരിയുടെ അതിക്രമം; യുവതിക്ക് വെട്ടേറ്റു
text_fieldsമൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസിയായ വീട്ടമ്മ വാഴയും ചെടികളും വെട്ടിനശിപ്പിച്ചത് തടയാൻ ശ്രമിച്ച യുവതിക്ക് വെട്ടേറ്റു. അരിവാൾകൊണ്ടുള്ള വെട്ടിൽ കൈവിരൽ അറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറാടി പാറത്തട്ടാലിലാണ് സംഭവം.
കൊച്ചുകുടി സിജുവിെൻറ (30)കൈവിരലാണ് അറ്റുപോയത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റെത്ത ചെടികളും വാഴയും മറ്റും വെട്ടിനശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ സിജുവിനുനേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കഴുത്തിനു നേരെയുള്ള വെട്ട് തടഞ്ഞതാണ് കൈവിരൽ അറ്റുപോകാൻ കാരണം. വീട്ടമ്മക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.